
ബെംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെഞ്ചുറിയുമായി ബംഗാള്‍ മന്ത്രി മനോജ് തിവാരിയും. ഝാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാനദിനം 136 റണ്‍സില്‍ നില്‍ക്കെ മനോജ് റണ്‍ഔട്ടാവുകയായിരുന്നു. 152 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെട്ടതാണ് മനോജിന്റെ ഇന്നിങ്‌സ്.
മമതാ ബാനര്‍ജി മന്ത്രിസഭയില്‍ യുവജന-സ്പോര്‍ട്സ് മന്ത്രിയായ മനോജ് തിവാരി മുന്‍ ഇന്ത്യന്‍ താരംകൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവ്പുര്‍ മണ്ഡലത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അസംബ്ലിയിലെത്തി. മത്സരത്തിലെ അവസാനദിനമായ വെള്ളിയാഴ്ച രണ്ടാം ഇന്നിങ്സില്‍ ബംഗാള്‍ ഏഴിന് 318 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: ബംഗാള്‍ ഏഴിന് 773 ഡിക്ല., ഏഴിന് 318 ഡിക്ല. ഝാര്‍ഖണ്ഡ് 298.
ഒന്നാം ഇന്നിങ്സിലെ കൂറ്റന്‍ ലീഡിലൂടെ ബംഗാള്‍ സെമിഫൈനലിലെത്തി. ചൊവ്വാഴ്ച തുടങ്ങുന്ന സെമിയില്‍ ബംഗാള്‍ മധ്യപ്രദേശിനെയും മുംബൈ ഉത്തര്‍പ്രദേശിനെയും നേരിടും.
Content Highlights: manoj tiwary, bengal cricket, ranji trophy semi final, ranji trophy 2022, cricket news, sports
Published: 11 Jun 2022, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented