
മെല്‍ബണ്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്‌സിനെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് പോണ്ടിങ് ഇക്കാര്യം അറിയിച്ചത്.
' ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി റൂട്ടിന് തിളങ്ങാനാകുന്നില്ല. ബെന്‍ സ്‌റ്റോക്‌സിനെ നായകനാക്കണമെന്നാണ് എന്റെ അഭിപ്രായം. സ്റ്റോക്‌സിന് ടീമിനെ നന്നായി നയിക്കാനാകും. തോല്‍ക്കുമെന്നുറപ്പിച്ച മത്സരങ്ങളില്‍പ്പോലും ടീമിനെ വിജയത്തിലേക്ക് നയിച്ച താരമാണ് സ്‌റ്റോക്‌സ്. അദ്ദേഹത്തിന്റെ കൈയ്യില്‍ ഇംഗ്ലണ്ട് ടീം ഭദ്രമായിരിക്കും'- പോണ്ടിങ് പറഞ്ഞു.
നായകനെന്ന നിലയില്‍ റൂട്ടിന്റെ പ്രകടനം സമീപകാലത്ത് മോശമാണ്. നായകന്‍ എന്ന ലേബലില്‍ റൂട്ടിന് ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡില്ല. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയത്തിലെത്തിക്കാന്‍ റൂട്ടിന് സാധിച്ചില്ല. ഈ ഒന്‍പത് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന ആഷസിലും സ്ഥിതി മറിച്ചല്ല. ആദ്യ മൂന്ന് ടെസ്റ്റുകളിലും തോറ്റ് ഇംഗ്ലണ്ട് പരമ്പര കൈവിട്ടു. നാലാം ടെസ്റ്റിലും തോല്‍വിയുടെ വക്കിലാണ് റൂട്ടും സംഘവും.
Content Highlights: Ben Stokes should replace Joe Root as England Test skipper, says Ponting
Published: 08 Jan 2022, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented