വാര്‍ത്താസമ്മേളനത്തിലെ ആഗയുടെ പ്രസ്താവനയ്ക്കെതിരേയാണ് ബി.സി.സി.ഐ നിയമനടപടിക്ക് ഒരുങ്ങുന്നത്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്മാന് ആഗയ്ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ബി.സി.സി.ഐ. ഏഷ്യാ കപ്പില്‍ നിന്നു ലഭിച്ച മാച്ചഫീ, പഹൽഗാം ഭീകരാക്രമണത്തിനുള്ള തരിച്ചടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ ബാധിച്ചവര്‍ക്ക് സമ്മാനിക്കുമെന്ന ആഗയുടെ പ്രസ്താവനയ്ക്കെതിരേയാണ് ബി.സി.സി.ഐ നിയമനടപടിക്ക് ശ്രമിക്കുന്നത്. മാച്ച് ഫീ ഇന്ത്യന്‍ സൈനികര്‍ക്കും പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്ന ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചായിരുന്നു ആഗയുടെ പ്രസ്താവന. പി.സി.ബി ചെയര്മാന് മുഹ്സിന് നഖ്വി കപ്പുമായി കടന്നുകളഞ്ഞതിനെയും ആഗ ശ്ലാഘിച്ചിരുന്നു.
ഇതിനെതിരേ ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ആഗയുടെ പ്രസ്താവന വിവാദവും രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നടപടിക്ക് ഒരുങ്ങുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Published: 01 Oct 2025, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented