പോര്‍ട്ട് ഓഫ് സ്പെയിന്‍: നമീബിയക്കെതിരേ ജയിക്കാന്‍ ഓസ്ട്രേലിയക്ക് 11 പേര്‍ തികച്ചുവേണ്ട, ഒമ്പതുപേരായാലും മതി! ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ ട്വന്റി 20 ക്രിക്കറ്റില്‍ കോച്ചിനെ ഉള്‍പ്പെടെ ഗ്രൗണ്ടിലിറക്കിയ ഓസീസ് ടീം നമീബിയയെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍: നമീബിയ 20 ഓവറില്‍ ഒമ്പതിന് 119, ഓസ്ട്രേലിയ 10 ഓവറില്‍ മൂന്നിന് 123. 

To advertise here,

ഐ.പി.എല്‍. കഴിഞ്ഞ് പ്രധാന താരങ്ങള്‍ വിശ്രമത്തിലായതിനാല്‍ ഔദ്യോഗിക 15 അംഗ ടീമിലെ ഒമ്പതുപേര്‍മാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. മുഖ്യകോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്, സഹപരിശീലകരായ ബ്രാഡ് ഹോഡ്ജ്, ആന്‍ഡ്രൂ ബൊറോവെച്ച്, സെലക്ടര്‍ ജോര്‍ജ് ബെയ്ലി എന്നിവരെ സബ്സ്റ്റിറ്റിയൂട്ടുകളായി ഉപയോഗിച്ചു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 21 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെനിന്നു. ടിം ഡേവിഡ് 16 പന്തില്‍ 23 റണ്‍സെടുത്തു. മഴയായതിനാല്‍ ഇംഗ്ലണ്ട്-പാകിസ്താന്‍ സന്നാഹമത്സരം ഉപേക്ഷിച്ചു.