
സിഡ്‌നി: ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്‌നർക്കെതിരേ മുൻ പങ്കാളി മോണിക്ക റൈറ്റ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഗാർഡ്‌നറെ വൈസ് ക്യാപ്റ്റൻ പദവി നിലനിർത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് ടോഡ് ഗ്രീൻബെർഗ് പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും പെരുമാറ്റച്ചട്ടങ്ങൾ കടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഡ്നർ, സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ആരോപിച്ച് മോണിക്ക റൈറ്റ് പരസ്യമായി രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
ജൂനിയർ സ്റ്റാഫ് അംഗവുമായി ബന്ധം പുലർത്തുന്ന ഗാർഡ്നർക്ക് നേതൃസ്ഥാനത്ത് തുടരാനാവില്ലെന്നും ഓസീസ് ബോർഡ് നടപടിയെടുക്കണമെന്നുമാണ് മോണിക്ക പറഞ്ഞത്. വൈസ് ക്യാപ്റ്റനായതിനാൽ വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കണമെന്ന നിലപാടാണ് ഗാർഡ്നറും സ്വീകരിച്ചത്. അതിന് പിന്നാലെയാണ് വിഷയം ബോർഡ് യോഗത്തിൽ ചർച്ച ചെയ്തുവെന്ന് ഗ്രീൻബർഗ് വ്യക്തമാക്കിയത്. ഗാർഡ്നർക്ക് പിന്തുണ നൽകുകയും ചെയ്തു.
ഗാർഡ്നറും വോളും തമ്മിലുള്ള ബന്ധം പരസ്യമാകുന്നതിന് മുൻപ് തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് അതറിയാമായിരുന്നു. പ്രണയ ബന്ധങ്ങളിലുള്ള കളിക്കാർ നേതൃസ്ഥാനങ്ങൾ വഹിക്കുന്നത് സംബന്ധിച്ച് 'റെസ്‌പെക്റ്റ് അറ്റ് വർക്ക്' നയം പുതുക്കും. അതിൽ ഞങ്ങൾ ഇപ്പോൾ ചില മുൻകരുതൽ നടപടികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സെലക്ഷനുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈസ് ക്യാപ്റ്റന് ടീം സെലക്ഷനിൽ പങ്കില്ലെങ്കിലും, ആ നേതൃസ്ഥാനം സംബന്ധിച്ചും ആ വ്യക്തി ചെലുത്തുന്ന സ്വാധീനത്തിനും നയം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നിയമപരമായ വേലിക്കെട്ടുകൾ ആവശ്യമാണ്. അതിനപ്പുറം, ഇതൊരു വ്യക്തിപരമായ കാര്യമായാണ് ഞങ്ങൾ കണക്കാക്കുന്നത്." - ഗ്രീൻബർഗ് വ്യക്തമാക്കി.
ആഷ്ലിയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും നേരത്തേ മോണിക്ക ചോദിച്ചിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും അത്തരമൊരു വ്യക്തിത്വമായി കാണപ്പെടാനുമുള്ള ഭാഗ്യം നിങ്ങൾക്കുണ്ടെങ്കിൽ, ഉയർന്ന ധാർമ്മിക നിലവാരം പുലർത്തേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. ജൂനിയർ സ്റ്റാഫ് അംഗവുമായി ബന്ധം പുലർത്തുകയും തുടർന്ന് നേതൃസ്ഥാനത്ത് തുടരാനും കഴിയില്ല. ക്യാപ്റ്റൻമാർ മാതൃക തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ആ നിലവാരം കാണിക്കാത്തതാണെന്നും മോണിക്ക വിമർശിച്ചിരുന്നു. അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചത്.
Content Highlights: Cricket Australia retains Ashleigh Gardner as vice-captain despite allegations., Ex-partner Monica Wright accused Gardner of inappropriate relationships with a staff member and teammate Georgia Voll., CEO Todd Greenberg stated the board considers it a personal matter while tightening code of conduct policies.
Published: 14 Aug 2026, 08:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented