ക്രിക്കറ്റിനെകുറിച്ച് സംസാരിക്കാന്‍ വേണ്ടി മാത്രം ഇടക്കിടെ ഫോണില്‍ വിളിക്കുന്ന കൂട്ടുകാരന്‍ കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ എന്നെ 'ചലഞ്ച് ' ചെയ്തു.-ഏകദിന ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച ബാറ്റിങ് കൂട്ടുകെട്ട് ഏതാണ് ? 
 
ഏതെങ്കിലും ഒരു മല്‍സരത്തില്‍ ഉണ്ടാക്കിയ കൂട്ടുകെട്ടിനെ കുറിച്ചല്ല അവന്റെ ചോദ്യം? ദിര്‍ഘകാലം ഒരു ടീമിന് വേണ്ടി കളിച്ച് നിരന്തരം വലിയ സ്‌കോറുകള്‍ ഉണ്ടാക്കുകയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന ചെയ്യുകയും ചെയ്ത കൂട്ടുകെട്ടുകളെ കുറിച്ചായിരുന്നു. പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഗില്‍ക്രിസ്റ്റ്-ഹെയ്ഡന്‍, സച്ചിന്‍-സൗരവ്, ജയവര്‍ധനെ-സംഗക്കാര, ഗ്രീനിഡ്ജ്-ഹെയ്ന്‍സ്, രാഹുല്‍-സൗരവ്, ഇന്‍സമാം-യൂസഫ് യുഹാന,ആന്‍ഡി ഫ്ളവര്‍-ഗ്രാന്റ് ഫ്ളവർ, ബൂണ്‍-മാര്‍ഷ്,ഹെര്‍ഷൽ ഗിബ്‌സ്- ഗ്രേം സ്മിത്ത്, അരവിന്ദ ഡിസില്‍വ-അര്‍ജുന രണതുംഗെ,ഹാഷിം അംല-ഡിവില്ലിയേഴ്‌സ്, കോലി-രോഹിത്...അങ്ങനെ ഒരുപാട് കൂട്ടുകെട്ടുകളും അവരുടെ ഇന്നിങ്‌സുകളും മനസ്സിലേക്ക് വന്നു. 
 
ഉത്തരം പറയാന്‍ ഒരു ദിവസം തരണമെന്ന് സുഹൃത്തിന് മറുപടി നല്‍കിയപ്പോള്‍ അവന്‍ അലമുറയിട്ടു ചിരിക്കുന്ന രണ്ട് സ്‌മൈലികള്‍ അയച്ചു തന്നു. വാട്‌സാപ്പ് വഴിയുള്ള ചലഞ്ചില്‍ ഞാന്‍ പരാജയപ്പെട്ടതായി അവന്‍ വിധിയെഴുതിയതായിരിക്കണം.
 
ഏതായാലും, ആ ഒരു വാട്‌സാപ്പ് മെസ്സേജ് മനസ്സില്‍ എന്നും പച്ചപിടിച്ചു കിടന്ന കുറേ ബാറ്റിങ് പാര്‍ട്ണര്‍ഷിപ്പുകളുടെ വീഡിയോ യൂട്യൂബില്‍ ഒരിക്കല്‍ കൂടി കാണുവാനും ക്രിക്കറ്റ് വെബ്‌സൈറ്റുകളില്‍ ഊളിയിട്ട് പാര്‍ട്ണര്‍ഷിപ്പ് റെക്കോഡുകള്‍ പരതുവാനും  എന്നെ പ്രേരിപ്പിച്ചു. അങ്ങനെ നാലഞ്ച് മണിക്കൂര്‍ നേരത്തെ പ്രയതനം കൊണ്ട് എനിക്കൊരു ഉത്തരം ലഭിച്ചു. ആ ഉത്തരത്തിലേക്ക് ഞാനെത്തിപ്പെട്ട വഴിയെ കുറിച്ചാണ് ഇനി പറയാന്‍ പോവുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, മികച്ച ബാറ്റിങ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതില്‍ എക്കാലത്തും കൂടുതല്‍ മിടുക്ക് കാണിച്ചത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ്.
 
ഏകദിന ക്രിക്കറ്റില്‍, പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് നാലായിരത്തിലധികം റണ്‍സ് നേടിയ പതിമൂന്ന് ജോഡികളാണ് ഉള്ളത്. ഇതില്‍ ആറ് ജോഡിയും ഇന്ത്യയില്‍ നിന്നാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇതില്‍ മൂന്ന് ജോഡികളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും രോഹിത് ശര്‍മയും രണ്ട് വീതം ജോഡികളിലും വിരേന്ദര്‍ സെവാഗ്, വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവര്‍ ഒരോ ജോഡികളിലും ഉള്ളടങ്ങിയിരിക്കുന്നു. മൂന്നു ജോഡികള്‍ ശ്രീലങ്കയില്‍ നിന്നാണ്. (താഴെ കൊടുത്ത പട്ടിക നോക്കുക)
 
placeholder
 
ഏകദിന അന്താരാഷ്ട്ര മല്‍സരങ്ങളിലെ പാര്‍ട്ണര്‍ഷിപ്പുകളില്‍ നിന്ന്  ഏറ്റവും കൂടുതല്‍ റണ്ണടിച്ചത് സച്ചിന്‍-സൗരവ് സഖ്യമാണ്. 176 ഇന്നിങ്‌സില്‍ നിന്ന് 47.55 ശരാശരിയില്‍  8227 റണ്‍സാണ് സച്ചിനും സൗരവും ഒരുമിച്ച് കളിച്ച് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ- കുമാര്‍ സംഗക്കാര സഖ്യം ഇവരുടെ എത്രയോ പിന്നിലാണ്. 151 ഇന്നിങ്‌സില്‍ 41.61 ശരാശരിയില്‍ 5992 റണ്‍സാണ് ഈ ലങ്കന്‍ കൂട്ടുകെട്ട് നേടിയത്. ഏകദിന അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതിന്റെ റെക്കോഡും സച്ചിന്റേയും സൗരവിന്റേയും പേരിലാണ്.- 26 എണ്ണം. 20 സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ തിലകരത്‌നെ ദില്‍ഷന്‍-കുമാര്‍ സംഗക്കാര കൂട്ടുകെട്ടാണ് ഇക്കാര്യത്തില്‍ രണ്ടാമത്. 18 സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ രോഹിത്-കോലി സഖ്യം മൂന്നാമതുമുണ്ട്. 
 
നേടിയ റണ്ണുകളോളും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഘടകമാണ് ബാറ്റിങ് ശരാശരിയും. ഇക്കാര്യത്തില്‍ രോഹിത്-കോലി സഖ്യം മറ്റുള്ളവരേക്കാള്‍ എത്രയോ മുന്നിലാണ്. 80 ഇന്നിങ്‌സില്‍നിന്ന് 4878 റണ്‍സ് അവര്‍ നേടിയത് 65.04 എന്ന അസൂയാവഹമായ ശരാശരിയിലാണ്. ശരാശരിയില്‍ രണ്ടാമത് തിലകരത്‌ന ദില്‍ഷന്‍-സംഗക്കാര സംഖ്യമാണ്-53.67. നിലവിലെ ഫോമില്‍ അഞ്ചു വര്‍ഷം കൂടി കളിച്ചാല്‍ രോഹിത്-കോലി സംഖ്യം റണ്ണുകളുടേയും സെഞ്ച്വറി കൂട്ടുകെട്ടുകളുടെ കാര്യത്തില്‍ സച്ചിന്‍-സൗരവ് കൂട്ടുകെട്ടിനെ മറികടക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.
 
placeholder
 
എന്നാല്‍ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റിങ് കൂട്ടുകെട്ടിനെ കണ്ടെത്താനുള്ള പരിശ്രമത്തില്‍ ഈ രണ്ട് ഇന്ത്യന്‍ സഖ്യങ്ങളെ മാത്രം പരിഗണിക്കുന്നത് അനുചിതവും അനീതിയുമായിരിക്കും. മാത്രമല്ല കരിയറിന്റെ മധ്യ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന രോഹിത്-കോലി സഖ്യത്തെ സമഗ്രമായി വിലയിരുത്താനും താരതമ്യം ചെയ്യാനുമുള്ള സമയം ആയിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പില്‍ നിന്ന് തല്‍കാലം അവരെ മാറ്റിനിര്‍ത്തുകയാണ്. 
 
പകരം ഓസീസിന്റെ ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍, വിന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്-ഡെസ്മണ്ട് ഹെയ്ന്‍സ് എന്നീ രണ്ട് സഖ്യങ്ങളെ താരതമ്യ വിശകലനത്തിനായി ചേര്‍ക്കുകയാണ്. നേടിയ റണ്ണുകളുടെ പട്ടികയില്‍ അഞ്ചും ആറും സ്ഥാനങ്ങളിൽ നില്‍ക്കുന്ന ഈ രണ്ട് സഖ്യങ്ങളെ പ്രത്യേകമായി തിരഞ്ഞെടുക്കാന്‍ കാരണങ്ങളുണ്ട്. അവരുടെ ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ അവരുടെ ടീമുകള്‍ തുടരെ നേടിയ വിജയങ്ങളും അവര്‍ ബാറ്റുചെയ്തിരുന്ന ശൈലിയുമാണ് അവ. ഇനി പരിഗണനയിലുള്ള മൂന്നു സഖ്യങ്ങളെയും ഓരോന്നായി എടുത്ത് വിശകലനം ചെയ്തു നോക്കാം.
 
സച്ചിന്‍-സൗരവ്
 
സാധാരണ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉതകുന്ന രീതിയില്‍ ഉറച്ച ഡിഫന്‍സ് ടെക്‌നിക്കുള്ള ബാറ്റ്‌സ്മാനാണ് സച്ചിന്‍. ഈ പ്രതിരോധ തന്ത്രങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് ആക്രമണോല്‍സുകമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ വലിയ വിജയമായി മാറാന്‍ കാരണം. സച്ചിന്റെ ബാറ്റിങ്ങിന് ആക്രമണോല്‍സുകത പകര്‍ന്നത് ക്രിക്കറ്റിന്റെ പുസ്തകത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഷോട്ടുകള്‍ അനായാസം, അയത്‌നം കളിക്കാനുള്ള ശേഷിയാണ്. ഹുക്ക്, കട്ട്, ഡ്രൈവുകള്‍ എന്നിവ അതിന്റെ പൂര്‍ണതയോടെ കളിക്കാന്‍ സച്ചിന് കഴിഞ്ഞു. ഇതില്‍ സ്‌ട്രൈറ്റ് ഡ്രൈവ് സച്ചിന്‍ കളിച്ചത് പോലെ മറ്റാര്‍ക്കെങ്ങിലും കഴിഞ്ഞിരുന്നോ? സംശയമാണ്. 
 
placeholder
 
സ്‌ട്രൈറ്റ് ഡ്രൈവ് എങ്ങിനെ കളിക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പരിശീലകര്‍ സച്ചിന്റെ കളിയുടെ വീഡിയോ റിക്കാര്‍ഡുകള്‍ തിരയുന്നത് അതുകൊണ്ട് തന്നെ. തീര്‍ന്നില്ല, കാലിന് നേരെ വരുന്ന പന്തുകള്‍ സ്‌ക്വയര്‍ ലെഗ്ഗിനും ഫൈന്‍ലെഗ്ഗിനും ഇടയിലൂടെ തിരിച്ചുവിട്ട ഫ്‌ളിക്കുകളും ക്രിക്കറ്റിലെ അതിസുന്ദര കാഴ്ചകളില്‍ പെടുന്നു. ഇത്തരം സാങ്കേതിക മികവുകള്‍ക്കൊപ്പം ഗെയ്മിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം കൂടിയാണ് സച്ചിനെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാക്കി തീര്‍ത്തത്. 
 
പങ്കാളിയായ സൗരവ് സച്ചിനുമായി തുലനം ചെയ്യുമ്പോള്‍ പരിമിത വിഭവനാണ്. സച്ചിനെ പോലെ കൃത്യതയുള്ള ഷോട്ടുകളുടെ വിശാല ശേഖരമൊന്നുമില്ല. മറിച്ച് കളിയോടും പ്രതിയോഗികളോടുമുള്ള സമീപനമാണ് സൗരവിന്റെ ഉയര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചത്. ക്രീസില്‍ കാണിക്കുന്ന അഗ്രഷന്‍ പ്രതിയോഗികളെ ഭയപ്പെടുത്തിയിരുന്നു. ക്രീസില്‍ നിന്ന് മുന്നോട്ടുചാടി കളിച്ചിരുന്ന ലോഫ്റ്റഡ് ഷോട്ടുകളും ന്യൂബോള്‍ കൊണ്ട് എഡ്ജ് കണ്ടെത്താന്‍ പേസ്ബൗളര്‍ പരിശ്രമിക്കുമ്പോള്‍ ധൈര്യത്തോടെ കളിച്ചിരുന്ന ഡ്രൈവുകളുമെല്ലാം സൗരവിന്റെ ഈ ആക്രമണോല്‍സുകതക്ക് നിദര്‍ശനമാണ്. മാത്രമല്ല സൗരവിന്റെ ദൗര്‍ബല്യങ്ങള്‍ ഒരുപരിധി വരെ മറച്ചുവെക്കാന്‍ മറ്റേയറ്റത്ത് സച്ചിന്റെ സാന്നിധ്യം സഹായകരമായി.
 
വസീം അക്രം മുതല്‍ ഗ്ലെന്‍ മഗ്രാത്ത് വരെയുള്ള ആപല്‍ക്കാരികളായ പേസര്‍മാരെയും മുത്തയ്യ മുരളീധരനേയും ഷെയ്ന്‍ വോണിനേയും പോലെയുള്ള സൂത്രശാലികളായ സ്പിന്നര്‍മാരെയും നേരിട്ടാണ് സച്ചിന്‍-സൗരവ് സഖ്യം ഇത്രയും റണ്ണുകള്‍ അടിച്ചെടുത്തത്. ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്ണുകള്‍ നേടിയവരാണ് ഈ രണ്ടു പേരുമെന്നും ഓര്‍ക്കണം.
 
ഗില്‍ക്രിസ്റ്റ്-ഹെയ്ഡന്‍
 
സമപ്രായക്കാരായ രണ്ട് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. 1971 ഒക്ടോബറിലാണ് ഹെയ്ഡന്‍ ജനിച്ചത്. നവംബറില്‍ ഗില്‍ക്രിസ്റ്റും. ബാറ്റിങ് ശൈലിക്കും ചില സമാനതകളുണ്ട്. സാങ്കേതിക മികവിനപ്പുറം കൂടുതല്‍ കരുത്തോടെ ഷോട്ടുകള്‍ കളിച്ചവര്‍. ക്രീസിനകത്തും പുറത്തുമുള്ള പരസ്പരധാരണയാണ് ഇവരെ മികച്ച ഓപ്പണിങ് ജോഡിയാക്കി മാറ്റിയത്. ഫ്രണ്ട്ഫൂട്ടില്‍ കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു ബാറ്റ്‌സ്മാനാണ് ഹെയ്ഡന്‍. 
 
ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ പോലും ക്രീസിന് പുറത്തേക്ക് കയറി നിന്ന ധീരന്‍. ഹെയ്ഡന്റെ ഈ നില്‍പ്പ് തന്നെ ബൗളര്‍മാരുടെ മനസ്സില്‍ നിരന്തരം സംശയങ്ങള്‍ ജനിപ്പിച്ചു കൊണ്ടിരുന്നു. ഹെയ്ഡന് നേരെ ബൗള്‍ ചെയ്യുമ്പോള്‍ ക്രിക്കറ്റിലെ ലെങ്ത് എന്ന സങ്കല്‍പ്പം തന്നെ മാറ്റിമറിക്കപ്പെട്ടിരുന്നു. അപാരമായ കാഴ്ച്ചശക്തിയും കണ്‍-കൈ പൊരുത്തവും (ഹാന്‍ഡ്-ഐ കോ-ഓർഡിനേഷന്‍) ഹെയ്ഡനെ ബൗളര്‍മാരുടെ പേടി സ്വപ്‌നമാക്കി.
 
placeholder
 
പന്ത് അടിച്ചകറ്റുക എന്നൊറ്റ അജണ്ടയേ ക്രിക്കറ്റില്‍ തനിക്കുള്ളൂയെന്നായിരുന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, കളിച്ചിരുന്ന ഗ്രൗണ്ട് ഷോട്ടുകളുടെ കരുത്തും കണിശതയും ആശ്ചര്യകരമായിരുന്നു. ക്രീസില്‍ പ്രകടമാക്കുന്ന ബാലന്‍സ് ആയിരുന്നു ഗില്ലിയുടെ വലിയ കരുത്ത്. ഷോട്ട് കളിക്കുമ്പോഴുള്ള ബാറ്റ്‌സ്പീഡും ടൈമിങ്ങും അതിശയിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ നല്ല കാലത്ത് ലോകത്തുണ്ടായിരുന്ന മികച്ച ബൗളര്‍മാര്‍ കൂടുതലും ഓസീസ് ടീമില്‍ തന്നെയായിരുന്നുവെന്നത് ഗില്ലി-ഹെയ്ഡന്‍ സഖ്യത്തിന് അനുകൂലമായ ഘടകമായിരുന്നു.
 
മെഗ്രാത്തിനേയും വോണിനേയും ഗില്ലസ്പിയേയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവര്‍ക്ക് നേരിടേണ്ടി വന്നില്ലല്ലോ? അതേപോലെ സച്ചിനും സൗരവും കളിക്കിടെ അനുഭവിച്ച സമര്‍ദ്ദത്തിന്റെ പകുതിപോലും ഗില്ലി-ഹെയ്ഡന്‍ സഖ്യത്തിന് ഉണ്ടായിരുന്നില്ല. അന്നത്തെ ഓസീസ് ടീമിന്റെ ഘടന അങ്ങനെയായിരുന്നു.
 
ഹെയന്‍സ്-ഗ്രീനിഡ്ജ്
 
രണ്ട് ക്ലാസ് ബാറ്റ്‌സ്മാന്‍മാര്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് അതിന്റെ ഉഗ്രപ്രതാപത്തില്‍ നില്‍ക്കുമ്പോള്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ഗ്രീനിഡ്ജ് ആക്രമണകാരിയും ഹെയ്ന്‍സ് താരതമ്യേന പ്രതിരോധത്തിലൂന്നി കളിക്കുന്ന ബാറ്റ്‌സ്മാനുമായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗസ് ലോഗിയും ഉള്‍പ്പെടെയുള്ള കരുത്തുറ്റ മധ്യനിരയുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. 
 
സച്ചിന്‍-സൗരവ്മാരേയും ഗില്ലി-ഹെയ്ഡന്‍മാരേയും അപേക്ഷിച്ച് ശരാശരിയില്‍ മുന്നിലാണ്. പക്ഷേ, സ്‌ട്രൈക്ക് റേറ്റില്‍ ആ രണ്ട് ജോഡികളുടേയും താഴെയാണ്. അവര്‍ കളിച്ചുകൊണ്ടിരുന്ന കാലത്ത് ഏകദിന ക്രിക്കറ്റ് അത്രത്തോളം മല്‍സരോല്‍സുകമായിരുന്നില്ല, വികാസം പ്രാപിച്ചിരുന്നില്ല. ലോകക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ സര്‍വാധിപത്യം നിലനിന്നിരുന്ന കാലത്തായിരുന്നു അവരുടെ കരിയറിന്റെ ഭൂരിഭാഗം. 
 
placeholder
 
മുകളില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്ന റെക്കോഡുകള്‍ ഒന്നും അതാത് ബാറ്റിങ് സഖ്യങ്ങള്‍ ഓപ്പണിങ് പൊസിഷനില്‍ മാത്രമായി കളിച്ചപ്പോഴുള്ളതായിരുന്നില്ല. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പിന്റെ റോക്കോഡുകള്‍ പ്രത്യേകമായി തന്നെ താഴെ കൊടുക്കുന്നു. ആ പട്ടികയില്‍ കൂടി കണ്ണോടിച്ചാലും സച്ചിന്‍-സൗരവ് സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രകടമാണ്.
 
ഇങ്ങനെ റെക്കോഡുകളും സാഹചര്യങ്ങളും പരിഗണിച്ച് ഞാന്‍ നല്‍കുന്ന റേറ്റിങ്ങില്‍ തീര്‍ച്ചയായും മുന്നില്‍ നില്‍ക്കുന്നത്. സച്ചിന്‍-സൗരവ് കൂട്ടുകെട്ടാണ്. രണ്ടാം സ്ഥാനത്ത് ഗില്ലി-ഹെയ്ഡന്‍ സഖ്യവും. 
 
പ്രിയവായനക്കാരാ, തികച്ചും വ്യക്തിപരമാണ് ഈ തിരഞ്ഞെടുപ്പ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് വിയോജിക്കാം...
 
ഏകദിന ക്രിക്കറ്റിലെ പാര്‍ട്ണര്‍ഷിപ്പുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ ജോഡികള്‍

 

To advertise here,
താരങ്ങൾഇന്നിങ്‌സ് റണ്‍സ് ഉയര്‍ന്നകൂട്ടുകെട്ട് ശരാശരിസെഞ്ച്വറികൂട്ടുകെട്ട്
സൗരവ്-സച്ചിന്‍ 176 8227 25847.5526
ജയവര്‍ധനെ-സംഗക്കാര151 5992179 41.6115
ദില്‍ഷന്‍-സംഗക്കാര1085475210*53.6720
അട്ടപ്പട്ടു-ജയസൂര്യ1445462237 39.2914
ഗില്‍ക്രിസ്റ്റ്-ഹെയ്ഡന്‍117540917247.4416
ഗ്രീനിഡ്ജ്-ഹെയ്ന്‍സ്1035206192*52.2815
കോലി-രോഹിത്804878246 65.0418
ധവാന്‍-രോഹിത് 109484721044.8716
സെവാഗ്-സച്ചിന്‍1144387 18239.1613
ദ്രാവിഡ്-ഗാംഗുലി88436331850.1411
അംല-ഡികോക്ക് 954300282*46.7311
ദ്രാവിഡ്-സച്ചിന്‍​98 411733144.2611
ഇന്‍സമാം-യുഹാന99408216244.368

 
 
ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ കൂടുതല്‍ റണ്‍ നേടിയ ജോഡികള്‍
 
ബാറ്റ്‌സ്മാന്‍മാര്‍ ഇന്നിങ്‌സ്റണ്‍സ് ഉയര്‍ന്നകൂട്ടുകെട്ട് ശരാശരിസെഞ്ച്വറികൂട്ടുകെട്ട്
സച്ചിന്‍-സൗരവ് 136660925849.3221
ഗില്‍ക്രിസ്റ്റ്-ഹെയ്ഡന്‍ 114537217248.3916
ഗ്രീനിഡ്ജ്-ഹെയ്ന്‍സ്1025150192*52.5515
ധവാന്‍-രോഹിത്1074802 21045.3016
അംംല-ഡികോക്ക് 934198 282*46.6411
സെവാഗ്-സച്ചിന്‍93391918242.1312
ഗില്‍ക്രിസ്റ്റ്-വോ93 3853 20641.438
ബൂണ്‍-മാര്‍ഷ് 88352321240.037
അട്ടപ്പട്ടു-ജയസൂര്യ79 338223743.928
ഫിഞ്ച്-വാര്‍ണര്‍653297258*51.51 10
ജയസൂര്യ-കലുവിതരണ 105323012931.056
ദില്‍ഷന്‍-തരംഗ71 315928245.129
ഗിബ്‌സ്-സ്മിത്ത് 743007174 41.198
 
ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വിക്കറ്റ് കൂട്ടുകെട്ടുകള്‍
 
ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടുകെട്ട് വിക്കറ്റ്പ്രതിയോഗികള്‍ 
ഗെയ്ല്‍-സാമുവല്‍സ്372രണ്ടാംവിക്കറ്റ് സിംബാബ്വെ
കാംബെല്‍-ഹോപ്പ് 365ഒന്നാംവിക്കറ്റ്അയര്‍ലന്‍ഡ്
സച്ചിന്‍-ദ്രാവിഡ്331രണ്ടാംവിക്കറ്റ്ന്യൂസീലന്‍ഡ്
സൗരവ്-ദ്രാവിഡ്318രണ്ടാംവിക്കറ്റ് ശ്രീലങ്ക
ഇമാം ഉള്‍ ഹഖ്-ഫഖര്‍ സമാന്‍304ഒന്നാം വിക്കറ്റ്സിംബാബ്വെ
 
Content Highlights: batting partnership records in one day international matches