ഗ്വാങ്‌ഡോങ് (ചൈന): സ്വപ്‌നതുല്ല്യമായ തിരിച്ചുവരവിലൂടെ ചൈനയിൽ ചൈനയെ തന്നെ കീഴടക്കി ഇന്ത്യൻ സഖ്യത്തിന് കിരീടം. ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിയാണ് കോർട്ടിലെ ചൈനീസ് ആധിപത്യത്തെ ചൈനയിൽ വച്ചു തന്നെ തകർത്ത് കിരീടം നേടിയത്. ഫൈനലിൽ അവർ ചൈനയുടെ ഹെ ജി ടിങ്-റെൻ ഷിയാങ് യുവിനെയാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപിച്ച് കിരീടം നേടിയത്. മത്സരം ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ടുനിന്നു. ആദ്യ ഗെയിം അനായാസം വിട്ടുകൊടുത്തശേഷം ഉജ്വലമായി തിരിച്ചുവന്നാണ് സാത്വിക്കും ചിരാഗും കിരീടം നേടിയത്. സ്‌കോർ: 11-21, 21-13, 21-17.
ചൈന മാസ്‌റ്റേഴ്‌സിൽ ഇതാദ്യമായാണ് ഇവർ കിരീടം നേടിയത്. 2023ലും 2025ലും അവർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും രണ്ടു തവണയും കലാശപ്പോരിൽ അടിതെറ്റി. 2023ൽ ചൈനീസ് ജോഡിയും 2025ൽ ദക്ഷിണ കൊറിയൻ ടീമുമാണ് അവരെ തോൽപിച്ചത്. ലോക അഞ്ചാം റാങ്കുകാരായ ഇവർ ഈ വർഷം നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നേരത്തെ സിംഗപ്പൂർ ഓപ്പണിലും ഇവർ കിരീടം നേടിയിരുന്നു. എന്നാൽ, തായ്‌ലൻഡ് ഓപ്പണിൽ ഫൈനലിൽ പരാജയപ്പെട്ടു.
Content Highlights: Satwiksairaj Rankireddy and Chirag Shetty won the China Masters badminton title., They defeated China's He Ji Ting and Ren Xiang Yu in the final., Match score: 11-21, 21-13, 21-17 in a thrilling three-game battle., This is their second title win of the year following the Singapore Open.
Published: 06 Sept 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented