മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഒരാളെ കണ്ടുമുട്ടാം. റൊമാൻസ്പൂത്തുലയുമ്പോൾ തീപ്പൊരികളും ഉണ്ടാകാം. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. ജോലി ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. മുതിർന്ന അഭിഭാഷകരെ തേടി വിശിഷ്ട പദവി അലങ്കരിക്കാനുള്ള ക്ഷണം എത്തും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ഒരുമിച്ച് സായാഹ്നം ചെലവഴിക്കുന്നതിനാൽ പ്രണയിതാക്കൾ ഇന്ന് സന്തോഷവാന്മാരും സന്തോഷവതികളുമാകും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. പഠനത്തിനായി സമയം ചെലവഴിക്കുന്ന മക്കളെക്കുറിച്ച് മാതാപിതാക്കൾ അഭിമാനിക്കും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. നിങ്ങൾക്ക് ഇന്ന് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അല്ലെങ്കിൽ വിഷാദംഅനുഭവപ്പെടാം.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. പങ്കാളിയോടും കുട്ടികളോടുമൊപ്പമുള്ള സായാഹ്നം ആസ്വാദ്യകരമാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
അവിവാഹിതരായവർക്ക് അവരുടെ യഥാർത്ഥ പങ്കാളിയെ ഇന്ന് കണ്ടുമുട്ടാം. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളുടെ ഒത്തുതീർപ്പിനായി ഇന്ന് യാത്ര അനിവാര്യമാകും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെടുന്നവർക്ക് പ്രോത്സാഹനം ലഭിക്കും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. ഉന്നതരായ, സ്വാധീനശേഷിയുള്ളയാളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും. അവരുടെ തൊഴിൽപരമായ ഉയർച്ചയിൽ ഇത് ഗുണം ചെയ്യും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. ഒരു ബിസിനസ്സ് യാത്ര അല്ലെങ്കിൽ കുടുംബവുമായുള്ള തീർത്ഥാടനം പ്രവചിക്കപ്പെടുന്നു. തീരുമാനമെടുക്കുന്നതിലുള്ള കാലതാമസത്തിന് സാങ്കേതിക വിദഗ്ദ്ധർ വലിയ വില നൽേണ്ടി വരും.തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള ആർജ്ജവം അവർ പ്രകടിപ്പിക്കണം. അപ്രതീക്ഷിത പ്രശ്നങ്ങൾ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതുകാരണം അക്കൗണ്ടന്റുമാർ ജോലിയിൽ പിന്തള്ളപ്പെടും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
നിങ്ങളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പ്രണയിതാക്കൾക്ക് ഇന്ന് ഒരുമിച്ചിരിക്കാൻ സാധിക്കില്ല. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. വിദേശത്ത് ഉന്നത പഠനം നടത്താൻ ഉദ്ദേശിക്കുന്ന ഡോക്ടർമാർ ഔപചാരികമായ പ്രാഥമിക നടപടികൾ ഇന്ന് പൂർത്തിയാക്കും. വിശ്വസനീയമായ ഓഹരികളിൽ നിക്ഷേപിച്ചതിന് ദല്ലാൾമാരോട് ഇടപാടുകാർ ഇന്ന് നന്ദി പ്രകടിപ്പിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നവരുമാനത്തിൽ അവർ സന്തുഷ്ടരാകും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. കാറ്റുകൊള്ളാനിറങ്ങുന്നത് മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപകരിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിങ്ങൾക്ക് ഇന്ന് ജോലി ഓഫർ നഷ്ടപ്പെടാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടരുത്. മെച്ചപ്പെട്ട ജോലി നിങ്ങളെ കാത്തിരിക്കുന്നു. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. പ്രണയിതാക്കൾ ഒരുമിച്ച് ഉല്ലാസ യാത്ര നടത്തും. സ്ഥാനകയറ്റവും മെച്ചപ്പെട്ട അവസരങ്ങളും ലഭ്യമാകാൻ മെഡിക്കൽ പ്രൊഫണലുകൾ ഇനിയും കാത്തിരിക്കണം. അക്കൗണ്ടന്റുമാരുടെ അശ്രദ്ധ കാരണം കണക്കുകളിൽ പിശകുണ്ടാകുകയും അത് അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു ലോംഗ് ഡ്രൈവ് ഇന്ന് സന്തോഷവും ഊർജജവും പ്രദാനം ചെയ്യും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മുതിർന്ന ആളുകൾക്ക് ഗൂഢശാസ്ത്രപരമായ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ ദിനം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. ഇതുവരെ മികച്ച ഫലം നേടിയ വിദ്യാർത്ഥികൾ പൊതു പരീക്ഷകളിൽ സമാന പ്രകടനം കാഴ്ചവയ്ക്കില്ല. പൊതുരംഗത്ത് സജീവമായ സ്ത്രീകൾക്കെതിരെ അപവാദ പ്രചരണമുണ്ടാകും. അതുകൊണ്ട് അവർ ശ്രദ്ധിക്കേണ്ടിവരും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
ദമ്പതികൾ ഇന്ന് പ്രണയാതുരമായ സായാഹ്നത്തിനായി കൊതിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്ക്കൂളിലും സ്നേഹവും പ്രശംസയും പിടിച്ചുപറ്റും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. റിയൽ എസ്റ്റേറ്റ് വ്യവസായികൾക്ക് മികച്ച ദിനം. അമിതപ്രതീക്ഷയുടെ ഭാരത്തിൽ ജീവിക്കാതെ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ അവർ തയ്യാറാകേണ്ടി വരും. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്.
Published: 03 Jul 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented