മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗംവരെ ജനിച്ചവർക്ക്)
അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദേശിക്കുന്നു. ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നതിൽ കുട്ടികൾ വിജയിക്കും.പഠനത്തിലും പഠ്യേതര വിഷയങ്ങളിലുള്ള അവരുടെ മികവിൽ കുടുംബാംഗങ്ങൾ അഭിമാനം കൊള്ളും. ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് മടുപ്പും നിരാശയും തോന്നിത്തുടങ്ങും. അധ്യാപന തൊഴിലിലുള്ളവർക്ക് അനുകൂലമായ ഒരു ദിവസം പ്രവചിക്കപ്പെടുന്നു. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങൾക്ക് ഗുണം ചെയ്യും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. പുറത്തുകൊണ്ടുപോകാമെന്ന വാഗ്ദാനം അപ്രതീക്ഷിത കാരണങ്ങളാൽ പാലിക്കപ്പെടാതെ പോകുകയും അത് കുട്ടികളേ നിരാശരാക്കുകയും ചെയ്യും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ അടുത്ത ലെവൽ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അസുഖങ്ങൾ അഭിമുഖ,എഴുത്തുപരീക്ഷകളിൽ നിന്നും ഉദ്യോഗാർത്ഥികളെ തടയും. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള പിഴവുകാരണം സാങ്കേതികമേഖലയിലുള്ളവർ മോശം ദിവസത്തിലൂടെ കടന്നുപോകേണ്ടി വരും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. നിങ്ങൾ ആരോഗ്യകരവും സന്തോഷപ്രദവുമായ ദിവസം ആസ്വദിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമേ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ അധികാരികളുമായി തന്ത്രപരമായി ഇടപെടേണ്ടിവരും. അല്ലെങ്കിൽ അവർ ഉദ്യോഗസ്ഥരുടെ അപ്രീതി പിടിച്ചുപറ്റും. കഠിനാധ്വാനം ശീലമല്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് ശ്രമകരമായ ദിവസമായിരിക്കും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. ഉന്നതപഠനത്തിന് ചേരാനാഗ്രഹിക്കുന്ന കലാകാരന്മാർ അതിനായി കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. പ്രവേശന പരീക്ഷയുടെ ഫല പ്രഖ്യാപനം വൈകുന്നതുകൊണ്ടാണ് ഇത്.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
തങ്ങൾക്കനുകൂലമായി കാര്യങ്ങൾ സംഭവിക്കുമെന്ന് വിവാഹിതരായ ആളുകൾ പ്രതീക്ഷിക്കും. മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ദിവസഷെഡ്യൂളിലെ മാറ്റങ്ങൾ യാത്ര മാറ്റിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നേതൃത്വപരമായ കഴിവുള്ള അധ്യാപകർ സഹപ്രവർത്തകരിൽ മതിപ്പുണ്ടാക്കും. എന്ത് സഹായത്തിനും സഹപ്രവർത്തകർ സജ്ജരായിരിക്കും. സംരംഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. സാമ്പത്തികമായി ഇന്ന് സമ്മിശ്രദിനം. കടങ്ങളിൽനിന്ന് കുറച്ച് ആശ്വാസവും ലഭിച്ചേക്കാം.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവളേയോ പ്രിയപ്പെട്ടവനേയോ ആശ്വസിപ്പിക്കാനും തണലാകാനും പ്രണയിതാക്കൾക്ക് കഴിയും. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർക്ക് ഇന്ന് ജോലിസ്ഥലത്ത് വളരെ തിരക്കുള്ളദിവസമായിരിക്കും. എന്നാൽ അവർ പുറത്തുപോയി രാത്രിയിൽ പാർട്ടി ചെയ്യുമ്പോൾ സായാഹ്നം ആസ്വദിക്കും. തൊഴിലിനായുള്ള അഭിമുഖ, എഴുത്തു പരീക്ഷകളിൽ തൊഴിൽ രഹിതർക്ക് വേണ്ടത്ര ശോഭിക്കാനാകില്ല. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും. തീരുമാനങ്ങളെടുക്കാൻ കഴിയാത്തതിലുള്ള നിരാശ കലാകാരന്മാരുടെ സർഗാത്മകതയെ ബാധിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
സമാധാനപൂർണമാകും. അതിനായി കുട്ടികൾവരെ സഹായിക്കും. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ, യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്ക്കരിക്കാൻ പറ്റിയ ദിനം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
തിരക്കിൽ അഭിരമിക്കുന്നതിനാൽ നിങ്ങൾക്ക് പ്രണയത്തിന് സമയം കണ്ടെത്താനാകാതെ വരും. അവിവാഹിതരായവർ ഇന്ന് മാനസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. അക്കൗണ്ടന്റുമാർക്ക് ഭാഗ്യദിനം. അവരുടെ പ്രശസ്തി വർധിക്കും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മാതാപിതാക്കളുടെ പ്രത്യേകിച്ചും മാതാവിന്റെ ആരോഗ്യകാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. പരിശോധനകൾക്കായി ഡോക്ടറെ സമീപിക്കുകയായിരിക്കും ഉചിതം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്. ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. സ്വതന്ത്രമായ കരിയർ, സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള വഴികൾ അവർ തേടും. അശ്രദ്ധയും ആലസ്യവും വിദ്യാർഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. വിനോദവ്യവസായത്തിലുള്ളവർ നയതന്ത്രവുംജാഗ്രതയും പാലിക്കേണ്ടതുണ്ട്.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
മടുപ്പുതോന്നുന്നതിനാൽ ദിവസത്തിന്റെ ഏറിയ പങ്കും നിങ്ങൾ വീട്ടിൽ ചെലവഴിക്കും. തിരക്കിലായതുകാരണം അവിവാഹിതർക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാതെ വരും. കുട്ടികൾ കൈവരിച്ച പുരോഗതിയെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും അഭിമാനിക്കും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തകരുടെയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. യുക്തിസഹമായി കാര്യങ്ങളെ കാണാൻ കഴിയുന്നില്ല എന്ന തോന്നൽ വിദ്യാർത്ഥികളെ വിഷമത്തിലാക്കും. കഠിനാധ്വാനം ചെയ്യുന്നതിനാൽ അവർക്ക് വിശ്രമം ആവശ്യമാണ്. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs., Insights into career, education, relationships, and financial prospects., Tailored astrological guidance for students, professionals, and business owners.
Published: 21 Nov 2026, 09:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented