മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതോടെ കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. എന്തും നേരിടാനുള്ള ചങ്കൂറ്റം അധ്യാപകർക്കുണ്ടാകും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അവർക്ക് ഇന്ന് സാധിക്കും. അനൌപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും ചലച്ചിത്ര-ഫാഷൻ വ്യവസായത്തിലോ മറ്റ് പൊതു പ്രവർത്തനങ്ങളിലോ ഉള്ളവർ തൊഴിൽപരമായി നേട്ടം കൊയ്യും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. സ്വന്തമായി ആശുപത്രിയോ ഡിസ്പെൻസറിയോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഇന്ന് അതിനായി പ്രവർത്തിക്കാൻ തുടങ്ങും. പ്രശ്നങ്ങൾപരിഹരിക്കാനുള്ള പ്രക്രിയ അവർ ആരംഭിക്കും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ശാരീരികആരോഗ്യം മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ സന്തുഷ്ടരായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ഇന്ന് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അനുഭവപ്പെടും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. എഞ്ചിനീയർമാർ ഇന്ന് വിവാദങ്ങളിൽ അകപ്പെട്ടേക്കാം. അപരിചിതരുമായിഇടപെടുമ്പോൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. മർക്കടമുഷ്ടിക്കാരായ ഇടപാടുകാർ ക്ഷമ പരീക്ഷിക്കുമെങ്കിലും അക്കൗണ്ടന്റുമാർ നിയന്ത്രണം വിടാതെ നോക്കണം. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് അധികാരികളിൽ നിന്ന്ചില സഹായം ലഭിക്കും. അവരുടെ ഭൂമി ഇടപാടുകളും കെട്ടിട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർ അവരെ സഹായിച്ചേക്കാം. അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്നും വരുമാനമുണ്ടാകുകയും അധികചെലവുകൾ നിയന്ത്രണവിധേയമാവുകയും ചെയ്യും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രായമേറിയവരെ ഹ്രസ്വസന്ദർശനത്തിനായി ബന്ധുഗൃഹങ്ങളിൽ കൊണ്ടുപോകുന്നത് അവരെ സന്തോഷിപ്പിക്കും. ബന്ധുക്കളെ കാണാനും അവരോടൊത്ത് കുറച്ചുസമയം ചെലവഴിക്കാനും പ്രായമേറിയവർ ആഗ്രഹിക്കും. മാർക്ക് കുറയുന്നതിനാൽ പരീക്ഷാ ഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. പ്രത്യേക വിഷയത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി ശോഭനമാകും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. നിർദ്ദേശങ്ങൾ ആവശ്യമില്ലാതെ ജോലി ചെയ്യാൻ ജൂനിയർ ഡോക്ടർമാർ പഠിക്കുന്നതിനാൽ ഡോക്ടർമാർക്ക് ടെൻഷൻ കുറയും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. മുതിർന്ന നേതാക്കളുടെ സഹായത്തോടെ രാഷ്ട്രീയക്കാർ പാർട്ടി ടിക്കറ്റ് ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം.പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. ഒരു പാർട്ട് ടൈം കോഴ്സിൽ ചേരാനുള്ള പദ്ധതികൾക്ക് തടസ്സമുണ്ടാകും. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

വിവാഹിതരായവർ‌ ഇന്ന്‌ പുതിയ സുഹൃദ്‌ബന്ധങ്ങൾ‌ ഉണ്ടാക്കിയേക്കാം. അത് അവരെ സന്തോഷിപ്പിക്കും. അവർ മതപരമായ ചായ്‌വ് കാണിച്ചേക്കാം. ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. നിരവധി പുതിയ അവസരങ്ങൾ കലാകാരന്മാർക്ക് മുൻപിൽ തുറക്കപ്പെടും. ഈ സാഹചര്യം എങ്ങിനെ പ്രയോജനപ്പെടുത്തണമെന്നത് അവർ തീരുമാനിക്കണം.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.