മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
വീട്ടിൽ നടക്കുന്ന ശുഭകരമായ സംഭവങ്ങൾ കുടുംബത്തിനു സമാധാനവും സന്തോഷവും നൽകും. പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. അപായ സാധ്യതയുള്ളതിനാൽ കുട്ടികൾ കരുതലോടെ വേണം ട്രക്കിംഗിലും ബോട്ടിംഗിലും ഏർപ്പെടാൻ. മുതിർന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്. കലാകാരന്മാർ ഇന്ന് തങ്ങളുടെ കഴിവുകളുടെ ഉന്നതിയിലായിരിക്കും. അവരുടെ പ്രയ്തനത്തിന് ഇന്ന് അർഹമായ പ്രതിഫലം ലഭിക്കും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. മുതിർന്ന ഉദ്യോഗസ്ഥരുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തേണ്ടിവരും.അതുകാരണം നേരത്തെ പ്ലാൻ ചെയ്ത കുടുംബത്തോടൊപ്പമുള്ള സവാരി ഉപേക്ഷിക്കേണ്ടിവരും. പുതിയ സംരഭം തുടങ്ങുന്നതിന്റെ ഭാഗമായി വ്യവസായികൾ കരാറുകളിൽ ഒപ്പുവയ്ക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. ഈ ബന്ധമുപയോഗിച്ച് ഏജന്റുമാർ ഭാവിയിൽ നേട്ടമുണ്ടാക്കിയേക്കാം. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. കഠിന പ്രയ്നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും. സാഹിത്യം,സംഗീതം,ചിത്രരചന എന്നീ രംഗത്തുപ്രവർത്തിക്കുന്നവർ തങ്ങളുടെ സൃഷ്ടികളുടെ പേരിൽ ആദരം പിടിച്ചുപറ്റും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ബിസിനസുകാരും വ്യവസായികളും ഇന്ന് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും അവർക്ക് അൽപ്പം മാനസിക അസ്വസ്ഥതതോന്നുന്നുണ്ടെങ്കിൽ. പുരോഗതി ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ആത്മാർത്ഥതയോടെ കഠിനമായി പ്രവർത്തിക്കണം. ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഇവിടെ അവർക്ക് തുണയാകും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. കലാപരമായ കഴിവുള്ളവർക്ക് ഇന്ന് അവരുടെ ഇഷ്ട മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. ഈ അവസരം പരമാവധിപ്രയോജനപ്പെടുത്തണം. ഇന്ന് നിങ്ങൾ പ്രതീക്ഷിക്കാത്ത ചെലവുകൾ വഹിക്കേണ്ടിവരാം. പണമിടപാട് ധാരാളം ഉണ്ടാകും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. ഡോക്ടർമാരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് ജോലിയിൽ വിജയം ആസ്വദിക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വിവാഹിതരാകാൻ തീരുമാനിച്ച പ്രണയിതാക്കൾക്ക് പരസ്പരം കാണാൻ ഇന്ന് അനുകൂലമല്ല. അവിവാഹിതർക്ക് മാനസിക പിരിമുറക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താൽപര്യം കാണിക്കില്ല. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ അടുത്ത ലെവൽ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. കുട്ടികൾ തമ്മിലുള്ള പിണക്കം കുടുംബത്തിന് മുഴുവൻ തലവേദനയാകും. പിണക്കം പരിഹരിക്കാനാകാതെ മുതിർന്നവർ കുഴയും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. കലാകാരന്മാർക്ക്, പ്രത്യേകിച്ച് ചിത്രകാരന്മാർക്ക് അംഗീകൃത സ്കൂളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അസുഖങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. കുട്ടികളുടെ സഹായത്താൽ സ്വസ്ഥമായി വിശ്രമിക്കാനാകും. കുട്ടികളുടെ സാമീപ്യം നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. നേതൃത്വപരമായ കഴിവുള്ള അധ്യാപകർ സഹപ്രവർത്തകരിൽ മതിപ്പുണ്ടാക്കും. എന്ത് സഹായത്തിനും സഹപ്രവർത്തകർ സജ്ജരായിരിക്കും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവളേയോ പ്രിയപ്പെട്ടവനേയോ ആശ്വസിപ്പിക്കാനും തണലാകാനും പ്രണയിതാക്കൾക്ക് കഴിയും. ദീർഘകാല ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉചിതമായ ദിനം. പ്രശ്നങ്ങൾ തുറന്നുചർച്ച ചെയ്യുക. വൈകാരികമായി സമീപിച്ച് പ്രശ്നങ്ങളെ വഷളാക്കരുത്. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. സംരംഭകത്വമുള്ള രാഷ്ട്രീയക്കാർ ഇന്ന് പ്രാധാന്യത്തിലേക്ക്ഉയർന്നേക്കാം. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും അവരുടെ പാർട്ടിയിൽ ഉയർന്നസ്ഥാനം നേടാനും അവർക്ക് കഴിയും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
Content Highlights: Detailed daily astrological predictions for all 12 zodiac signs from Mesham to Meenam., Insights on career progress, business ventures, relationships, and student life., Guidance on health, family matters, and financial planning for the day.
Published: 16 Oct 2026, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented