മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗംവരെ ജനിച്ചവർക്ക്)

വിവാഹിതരാകാൻ തീരുമാനിച്ച പ്രണയിതാക്കൾക്ക് പരസ്പരം കാണാൻ ഇന്ന് അനുകൂലമല്ല. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ ഒത്തുതീർപ്പിനായി ഇന്ന് യാത്ര അനിവാര്യമാകും. ഉദ്യോഗാർത്ഥിക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. എഞ്ചിനീയർമാർക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം തോന്നും. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. നിങ്ങൾ ആരോഗ്യപൂർണ്ണവും സൗഖ്യം നിറഞ്ഞതുമായ ദിവസം ആസ്വദിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

സഹപ്രവർത്തകനോ പ്രവർത്തകയോ ഇന്ന് നിങ്ങളുടെ മനം കവരാം. അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. കുട്ടികൾ തമ്മിലുള്ള പിണക്കം കുടുംബത്തിന് മുഴുവൻ തലവേദനയാകും. പിണക്കം പരിഹരിക്കാനാകാതെ മുതിർന്നവർ കുഴയും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

തൊഴിൽരഹിതരുടെ മെല്ലെപ്പോക്കിനെ മാതാപിതാക്കളും കുടുംബാംഗങ്ങളും ശാസിക്കും.. സമ്മർദ്ദത്തിനടിമപ്പെടുമ്പോൾ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നത് സാങ്കേതികവിദഗ്ധരെ സഹായിക്കും. ഇടവേളകളിൽ സംഗീതം ശ്രവിക്കുകയോ ഏകാഗ്രത വർധിപ്പിക്കാനുതകുന്ന പരിശീലനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. നിയമപരമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അധികാരികളുടെ ഇടപെടൽ മുൻകൂട്ടി കണ്ടതിനാൽ കെട്ടിട നിർമ്മാതാക്കൾ നിയമത്തിന്റെ നൂലാമാലകൾ വരുത്തുന്ന നഷ്ടം സഹിക്കാൻ തയ്യാറാകും. സാങ്കേതിക വിഷയങ്ങളോ വൈദ്യമോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള ദിനം. പഠനത്തിനായി അവർ സമാധാന അന്തരീക്ഷം തേടും. സംരംഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കലാകാരന്മാർക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. അത് ഘട്ടം ഘട്ടമായി പൂർത്തിയാക്കുകയായിരിക്കും ഉചിതം.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. സംരംഭകത്വമുള്ള രാഷ്ട്രീയക്കാർ ഇന്ന് പ്രാധാന്യത്തിലേക്ക്ഉയർന്നേക്കാം. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും അവരുടെ പാർട്ടിയിൽ ഉയർന്നസ്ഥാനം നേടാനും അവർക്ക് കഴിയും. സാമ്പത്തിക ആസൂത്രണത്തിൽ ഏർപ്പെടുന്നവർക്ക് ഇന്ന് ദുഷ്‌കരമായ ദിവസമായിരിക്കും. ഊഹകച്ചവടം വിജയിച്ചേക്കാം.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

നേരിട്ട് സംസാരിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നതിനാൽ പ്രണയിതാക്കൾക്ക് മോശം ദിവസം. കാര്യങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കും. അവിവാഹിതർക്ക് പ്രണയഭംഗം സംഭവിക്കാം. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. വിദ്യാർത്ഥികൾക്ക് ഇന്ന് ഏകാഗ്രതക്കുറവും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.അവരുടെ അലസത പ്രോജക്ടുകളെ വൈകിപ്പിക്കും. പൊതുരംഗത്ത് സജീവമായ സ്ത്രീകൾക്കെതിരെ അപവാദ പ്രചരണമുണ്ടാകും. അതുകൊണ്ട് അവർ ശ്രദ്ധിക്കേണ്ടിവരും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾവരെ സഹായിക്കും. സമചിത്തതയോടെ ജീവിതത്തെ നേരിടാൻ കുട്ടികളേ പഠിപ്പിക്കണം. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ മുൻകൈയ്യെടുക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. തങ്ങളുടെ ആശയങ്ങൾക്കും അവബോധത്തിനും അനുസൃതമായി പ്രവർത്തിക്കാൻ അഭിഭാഷകരോട് നിർദ്ദേശിക്കുന്നു. ഇത് തെറ്റുകൾ വരുത്താതെ വിജയതീരമണയാൻ അവരെ സഹായിക്കും. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്‌ക്കരിക്കാൻ പറ്റിയ ദിനം.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. ചുറ്റും എന്തുസംഭവിച്ചാലും മെഡിക്കൽ പ്രൊഫഷണലുകൾ വിശ്രമദിനം ആസ്വദിക്കും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മുതിർന്നവർക്ക്‌ ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. എഞ്ചിനീയർമാർക്കും സാങ്കേതികമായി യോഗ്യതയുള്ളവർക്കും ഉയർന്നസ്ഥാനത്ത് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും.

കുംഭം

(അവിട്ടത്തിന്റെ അവസാന പകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. വീട്ടിലെ പ്രായമേറിയവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. നക്ഷത്രഫലപ്രകാരം മുതിർന്നവരുടെ ആരോഗ്യം വഷളാവാനുള്ള സാധ്യത കാണുന്നു. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തകരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. യുക്തിസഹമായി കാര്യങ്ങളെ കാണാൻ കഴിയുന്നില്ല എന്ന തോന്നൽ വിദ്യാർത്ഥികളെ വിഷമത്തിലാക്കും. കഠിനാധ്വാനം ചെയ്യുന്നതിനാൽ അവർക്ക് വിശ്രമം ആവശ്യമാണ്. വിനോദവ്യവസായത്തിലുള്ളവർ ശത്രുക്കളുടെ ദ്രോഹത്തിന് വിധേയമായേക്കാം.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

തനിച്ചായിരിക്കാൻ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം, നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള ഒരു കോൾ പോലും നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റില്ല. അടുത്തആളുകളുടെ വിയോഗം, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ ദിവസത്തെ അസ്വസ്ഥമാക്കും. ഒരു മാർഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. കലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല. കാലങ്ങളായി വേട്ടയാടുന്ന തല,നടു,പല്ലു വേദനകളിൽ നിന്ന് നിങ്ങൾക്ക് ഇന്ന്‌ ആശ്വാസം ലഭിക്കും.