മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതോടെ കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും. ചലച്ചിത്ര-ഫാഷൻ വ്യവസായത്തിലോ മറ്റ് പൊതു പ്രവർത്തനങ്ങളിലോ ഉള്ളവർ തൊഴിൽപരമായി നേട്ടം കൊയ്യും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. അശ്രദ്ധമൂലം സംഭവിക്കുന്ന അപകടങ്ങൾ കാരണം നിങ്ങൾ കഷ്ടപ്പെടേണ്ടി വന്നേക്കാം. സ്വന്തമായി ആശുപത്രിയോ ഡിസ്പെൻസറിയോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഇന്ന് അതിനായി പ്രവർത്തിക്കാൻ തുടങ്ങും. പ്രശ്നങ്ങൾപരിഹരിക്കാനുള്ള പ്രക്രിയ അവർ ആരംഭിക്കും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ശാരീരികആരോഗ്യം മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ സന്തുഷ്ടരായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ഇന്ന് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അനുഭവപ്പെടും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. കായികതാരങ്ങൾക്ക് ഇന്ന് വളരെ ഊർജ്ജസ്വലത അനുഭവപ്പെടും. ഏത് വെല്ലുവിളികളെയും നേരിടാനും അവർക്ക് കഴിയും. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാൽ ചലച്ചിത്ര-സാഹിത്യ വ്യവസായ മേഖലയിലുള്ളവർ തിരക്കിലായിരിക്കും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
വ്യാപാര പങ്കാളികളുമായും സഹപ്രവർത്തകരുമായും അനാവശ്യ തർക്കത്തിൽ ഏർപ്പടേണ്ടിവരുന്നതിനാൽ വ്യവസായികൾക്ക് ഇന്ന് മോശം ദിവസം.ദിവസത്തിന്റെ ഭൂരിഭാഗവും സമയവും ഊർജ്ജവും ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിനായി മാറ്റിവയ്‌ക്കേണ്ടി വന്നേക്കാം. പ്രത്യേക വിഷയത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി ശോഭനമാകും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. അപ്രതീക്ഷിത വഴിത്തിരിവിൽ പഴയ ശത്രു ചങ്ങാതിയായി മാറും. അവർ നിങ്ങളോട് സഹായ അഭ്യർത്ഥന നടത്തും. അപ്രതീക്ഷിതവും കണക്കിൽപെടാത്തതുമായ ചെലവുകൾ നേരിടേണ്ടിവരും. വാഹനത്തിന്റെയോ വീടിന്റേയോ അറ്റകുറ്റപണികൾ കാരണമാകാം ഇത്.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. നിർദ്ദേശങ്ങൾ ആവശ്യമില്ലാതെ ജോലി ചെയ്യാൻ ജൂനിയർ ഡോക്ടർമാർ പഠിക്കുന്നതിനാൽ ഡോക്ടർമാർക്ക് ടെൻഷൻ കുറയും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം.പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
ബാധ്യതകളും ഉത്തരവാദിത്തവും നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും. പ്രിയപ്പെട്ടവരോട് നിങ്ങൾ അകൽച്ച കാണിച്ചേക്കാം. അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളഉപദേശത്തിനായി ഇന്ന് അധ്യാപകരെ സമീപിക്കും. അധ്യാപകർക്ക് അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
തിടുക്കപ്പെട്ട് ബന്ധത്തിലേർപ്പെടേണ്ട. പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. പങ്കാളിയും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടാനാകാതെ വിവാഹിതർ നട്ടം തിരിയും. അവിവാഹിതരായവർ ഇന്ന് നസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. ആസ്വാദ്യകരമായി സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേയ്ക്ക് ഉല്ലാസയാത്ര പോകുന്നത് ഗുണം ചെയ്യും. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
Content Highlights: Comprehensive daily astrological predictions for all twelve zodiac signs., Insights into career growth, financial trends, and business opportunities., Guidance on family relationships, health, and romantic life for 2026.
Published: 07 Oct 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented