മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. മാർക്ക് കുറയുന്നതിനാൽ പരീക്ഷാ ഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ദിവസഷെഡ്യൂളിലെ മാറ്റങ്ങൾ യാത്ര മാറ്റിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഡോക്ടർമാർ ഇന്ന് സുരക്ഷിതമായ പോസ്റ്റുകളിൽ നിയമിതരാകും. വ്യക്തിഗത സ്വത്ത് ഇടപാടുകൾ സുഗമമായി നടക്കുന്നതിനാൽ റിയൽഎസ്റ്റേറ്റ് ബിസിനസുകാർക്ക് ഇന്ന് വിശ്രമിക്കാം. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ മാത്രം ശരിയായ തയ്യാറെടുപ്പുകളോടെ പൂർത്തിയാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം. അവാർഡുകളോ പ്രതിഫലങ്ങളോ കലാകാരന്മാർക്ക് ഇന്ന് പ്രതീക്ഷിക്കാം.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. തൊഴിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകില്ല. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കായികതാരങ്ങൾക്ക് ഇന്ന് നല്ല ദിവസം.. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും അവർ വിജയം കൈവരിക്കും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾ വരെ സഹായിക്കും. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്‌ക്കരിക്കാൻ പറ്റിയ ദിനം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ചുറ്റും എന്തുസംഭവിച്ചാലും മെഡിക്കൽ പ്രൊഫഷണലുകൾ വിശ്രമദിനം ആസ്വദിക്കും. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പ്രണയിതാക്കൾക്ക് ഇന്ന് ഒരുമിച്ചിരിക്കാൻ സാധിക്കില്ല. വിവാഹനിശ്ചയം കഴിഞ്ഞവർക്ക് അപ്രതീക്ഷിതമായ പ്രശ്നങ്ങൾ വീട്ടിലോ ഓഫീസിലോ ഉണ്ടായേക്കാം. തിരക്കേറിയ ഷെഡ്യൂൾ കാരണം അവർക്ക് പ്രതിശ്രുത വധുവുമായി കൂടിക്കാഴ്ച സാധ്യമാകില്ല. മുതിർന്നവർക്ക് ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. കുട്ടികളുടെ അനാരോഗ്യം, അധിക ചെലവ് എന്നിവയാൽ മാതാപിതാക്കൾ ആശങ്കയിലാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
വീട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ദമ്പതികൾ ക്ഷമാശീലമുള്ളവരായി മാറേണ്ടതുണ്ട്. കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ബിസിനസുകാർക്ക് നല്ല ദിവസം. എന്നാൽ തിരിച്ചടികൾക്കുള്ള സാധ്യതയുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഷെഡ്യൂൾ ചെയ്ത പ്രകാരം അവരുടെ ജോലികളുമായി മുന്നോട്ട് പോകും. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. വിദ്യാർത്ഥികളെ അവരുടെ പഠനത്തിലെ മികവ് കാരണം വകുപ്പ് മേധാവികൾ വിലമതിക്കും. ജൂനിയർ വിദ്യാർത്ഥികൾക്ക് അവർ റോൾ മോഡലായിരിക്കും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
അവിവാഹിതരായവർ ഇന്ന് താൽപ്പര്യമുണർത്തുന്ന വ്യക്തിയെ കണ്ടെത്താം. എന്നാൽ അനാവശ്യ നിഗമനങ്ങളിലേയ്ക്കും തീരുമാനങ്ങളിലേയ്ക്കും കടക്കാതിരിക്കുന്നതാണ് ഉചിതം. പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
Content Highlights: Comprehensive daily horoscope predictions for all 12 Malayalam zodiac signs., Insights on career, finance, student life, health, and relationships for 2026., Actionable guidance for professionals, business owners, and students.
Published: 26 Sept 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented