മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. വിനോദവ്യവസായത്തിലുള്ള ആളുകൾ പുതിയ സുഹൃത്തുക്കളെ സൃ്ടിക്കും. ഈ പുതിയ ബന്ധങ്ങൾ അവരുടെ കരിയറുയർത്താൻ സഹായിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതോടെ കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. ദിവസഷെഡ്യൂളിലെ മാറ്റങ്ങൾ യാത്ര മാറ്റിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. വ്യാപാരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ദിനം. സ്ഥാപനത്തിന് ബ്രാഞ്ചുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തീകരിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് തിരക്കുള്ള ദിവസം. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ശാരീരികആരോഗ്യം മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ സന്തുഷ്ടരായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ഇന്ന് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അനുഭവപ്പെടും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രയപ്പെട്ടയാൾ നിങ്ങളെ അവഗണിച്ചതായി തോന്നിതുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേയ്ക്ക് വഴിമാറുന്നു. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. അഭിഭാഷകരുടെ വിദേശ യാത്ര അപ്രതീക്ഷിത സംഭവവികാസങ്ങളിൽ തട്ടി മുടങ്ങും. യാത്ര അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവയ്‌ക്കേണ്ടതായി വരും. കായികതാരങ്ങൾക്ക് ഇന്ന് വളരെ ഊർജ്ജസ്വലത അനുഭവപ്പെടും. ഏത് വെല്ലുവിളികളെയും നേരിടാനും അവർക്ക് കഴിയും. കാലങ്ങളായി വേട്ടയാടുന്ന തല,നടു,പല്ലു വേദനകളിൽ നിന്ന് നിങ്ങൾക്ക് ഇന്ന്‌ ആശ്വാസം ലഭിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

ദമ്പതികൾ ഇന്ന് പ്രണയാതുരമായ സായാഹ്നത്തിനായി കൊതിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. റിയൽ എസ്‌റ്റേറ്റ് വ്യവസായികൾക്ക് മികച്ച ദിനം. അമിതപ്രതീക്ഷയുടെ ഭാരത്തിൽ ജീവിക്കാതെ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ അവർ തയ്യാറാകേണ്ടി വരും. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്. വരുമാന സാധ്യതകൾ തുറക്കപ്പെടുന്നതിനാൽ പ്രതീക്ഷ നൽകുന്ന ദിനം.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾക്കും കഠിനാധ്വാനത്തിന്റെ എന്നാൽ സംതൃപ്തിയുടെ ദിനം. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രണയിതാക്കൾ പരസ്പരം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോർക്കുകയും അത് നിറവേറ്റുകയും ചെയ്യും. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. മനോഹരമായ ഒരു സ്ഥലത്തേക്ക്‌ വിദ്യാർത്ഥികളുമൊത്തുള്ള ഒരു യാത്ര ഇന്ന് അധ്യാപകരെ സന്തോഷിപ്പിക്കും. ശാന്തമായ അന്തരീക്ഷത്തിൽ അവർ വിശ്രമിക്കും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. അധ്യാപകർ ഇന്ന് തുറന്ന മനസ്സ് സൂക്ഷിക്കണം. വിദ്യാർത്ഥികളിൽനിന്നുള്ള അസാധാരണമായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിന് അവർ തന്ത്രപരമായി പെരുമാറേണ്ടതുണ്ട്.തീർച്ചയായും അവർക്ക് വിദ്യാർത്ഥികളുടെ ബഹുമാനം പിടിച്ചുപറ്റാൻ സാധിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ദമ്പതികൾ അവരുടെ ഭാവിക്കായി ഒരു പദ്ധതിയും തയ്യാറാക്കരുതെന്ന്നിർദ്ദേശിക്കുന്നു. കുറച്ച് ദിവസത്തിനുള്ളിൽ സാഹചര്യങ്ങൾ പൂർണ്ണമായുംമാറിയേക്കാം. അവിവാഹിതരായവർ എതിർലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോൾ ജാഗ്രതപാലിക്കാൻ നിർദ്ദേശിക്കുന്നു. അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. കുട്ടികൾ കൈവരിച്ച പുരോഗതിയെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും അഭിമാനിക്കും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

ബാധ്യതകളും ഉത്തരവാദിത്തവും നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും. പ്രിയപ്പെട്ടവരോട് നിങ്ങൾ അകൽച്ച കാണിച്ചേക്കാം. ദമ്പതികൾ കുടുംബഷോപ്പിംഗിന് സമയം ചെലവഴിക്കും അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. ശാന്തവും ധ്യാനാത്മകവുമായ മാനസികാവസ്ഥയിലായിരിക്കുന്നത് കാരണം ഗുണമുണ്ടാകും.