ഈശ്വരന് മനുഷ്യനു നല്‍കിയിരിക്കുന്ന അപൂര്‍വമായ അനുഗ്രഹങ്ങളിലൊന്നാണ് സംസാരിക്കാനുള്ള കഴിവ്. എന്നാല്‍, ഈ കഴിവിനെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അനുഗ്രഹത്തിനുപകരം ശാപമായി മാറും. നമ്മളെ ജീവിതത്തില്‍ ഉയര്‍ത്താനും താഴ്ത്താനും നമ്മുടെ വാക്കുകള്‍ക്ക് സാധിക്കും.
പൂക്കളിലെ തേന്‍ എത്ര വണ്ടുകളെയാണ് ആകര്‍ഷിക്കുന്നത്. അതുപോലെ നല്ലവാക്കിന് സകലരെയും ആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്. പക്ഷേ, ഒരു തുള്ളി വിഷം മതി വലിയ അപകടം സൃഷ്ടിക്കാന്‍. അതുപോലെ ചീത്ത വാക്ക് വലിയ അപകടങ്ങള്‍ വരുത്തിവെക്കും.
തെറ്റായ ഒരു വാക്കുകൊണ്ട് ഉറ്റസുഹൃത്തുപോലും ശത്രുവാകും. നമ്മളെ കൊല്ലാന്വരെയുള്ള ദേഷ്യവും പകയും ഒരാളിലുണ്ടാക്കാന്‍ തെറ്റായ ഒരു വാക്കുമതിയാകും. അതേസമയം, നല്ലൊരു വാക്കുകൊണ്ട് ബദ്ധശത്രുവിനെപ്പോലും ആത്മസുഹൃത്താക്കി മാറ്റാനും കഴിയും. അതുകൊണ്ട് നമ്മുടെ ഓരോ വാക്കിലും വിവേകത്തെ കൊണ്ടുവരണം.
ഒരു മഹാത്മാവ് മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ചുറ്റും കൂടിനില്‍പ്പുണ്ട്. അവരിലൊരാള്‍ പറഞ്ഞു: ''ഗുരോ, അങ്ങ് ഈ ശരീരം വെടിയുന്നതിനുമുമ്പ് അവസാനമായി ഉപദേശം നല്കി ഞങ്ങളെ അനുഗ്രഹിക്കണം.'' മഹാത്മാവ് എല്ലാവരോടുമായി ചോദിച്ചു: ''എന്റെ വായില്‍ നിങ്ങള്‍ എന്താണു കാണുന്നത്?''. വൃദ്ധനായ അദ്ദേഹത്തിന്റെ വായില്‍ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങനെയായിരുന്നു: ''നാവു മാത്രം.'' മഹാത്മാവ് വീണ്ടും അവരോട് ചോദിച്ചു: ''നിങ്ങളുടെ വായിലോ?'' ''നാവും പല്ലുകളുമുണ്ട്'' -അവര്‍ പറഞ്ഞു. മഹാത്മാവ് തന്റെ അന്തിമോപദേശമായി വീണ്ടും പറയാനാരംഭിച്ചു: ''മനുഷ്യന് ജനിക്കുമ്പോള്‍ അവന് നാവു മാത്രമേയുള്ളൂ. പല്ല് പിന്നീട് വരുന്നതാണ്. അവ നാവിനെക്കാള്‍ എത്രയോ കടുപ്പവും കരുത്തുമുള്ള വയാണ്.
പക്ഷേ, മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. മാര്‍ദവവും വഴക്കവുമുള്ള നാവ് മരണം വരെ ഒരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു.'' ക്ഷീണിതനായ മഹാത്മാവ് അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം വീണ്ടും തുടര്‍ന്നു: ''ഇതാണെന്റെ അവസാനത്തെ ഉപദേശം. മൃദുവായത്, വഴക്കമുള്ളത് നിലനില്ക്കുന്നു. അതുകൊണ്ട് ദയയും ക്ഷമയും ശീലിക്കുക. സ്നേഹത്തോടെ പെരുമാറുക. മൃദുവായി സംസാരിക്കുക.'' ഇത്രയും പറഞ്ഞ് അദ്ദേഹം സാവധാനം കണ്ണുകളടച്ചു.
ഒരു നീര്‍ച്ചാലിനെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ട് തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍, ആ നീര്ച്ചാല് വളര്‍ന്ന് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതുപോലെ ചിന്ത, വാക്കും വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ നമ്മള് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്.
എത്ര ശുദ്ധമായ പാല് ആയാലും ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ മതി ആ പാലു മുഴുവന്‍ ദുഷിച്ചുപോകാന്‍ ചിന്തിക്കാതെ സംസാരിക്കുക എന്ന ഒറ്റ ദുര്ഗുണത്തിന്, നൂറ് നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാന്‍ സാധിക്കും. അതുകൊണ്ട് നമ്മള് ഓരോ വാക്കു പറയുമ്പോഴും വിവേകത്തോടെ മാത്രമേ പറയാവൂ.
Content Highlights: Practice kindness and patience. Be kind, gentle, and gentle Amrithavachanam
Published: 28 Apr 2020, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented