നാം. ഈ മുഴുവൻ മനുഷ്യരാശിയും, സമയത്തെപ്പറ്റിയുള്ള വല്ലാത്ത കൺഫ്യൂഷനിലാണ്. സമയത്തിന്റെ അധീശത്വത്തിന്റെ കീഴിലാണ് നാം ഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, അതേസമയം സമയമെന്തെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയുന്നുമില്ല. ജനനം മുതൽ മരണം വരെ സമയം ഭീമാകാരമായ ഒരു പാറയെപ്പോലെ നമുക്കുമേൽ ഇരിപ്പുറച്ചിപ്പിരിക്കുന്നു. നാം ജീവിക്കുന്നുണ്ട്. എന്നാൽ മരണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന ഒരു തോന്നൽ നമ്മിൽ എല്ലായ്പ്‌പോഴും തങ്ങിനില്ക്കുന്നു.

To advertise here,

പൊതുവെ നാം പറയുന്നത് സമയത്തിന് മൂന്നു ഭാഗങ്ങളുണ്ടെന്നാണ് - ഭൂതം, വർത്തമാനം, ഭാവി. വാസ്ത‌വത്തിൽ പക്ഷേ ഒരൊറ്റ സമയമേയുള്ളൂ- വർത്തമാനം. ഭൂതമെന്നത് കഴിഞ്ഞുപോയതാണ്. ഭാവിയാകട്ടെ, ഇതുവരെ വന്നുചേർന്നിട്ടുമില്ല. സമയം പക്ഷേ വരുന്നുമില്ല പോകുന്നുമില്ല; അത് വെറുതെ ഉണ്ടായിരിക്കുക മാത്രം ചെയ്യുന്നു.

അപ്പോൾ, യഥാർത്ഥത്തിൽ ഭൂതവും ഭാവിയും സമയത്തിൻ്റെ ഭാഗമല്ല, മനസ്സിൻ്റെ ഭാഗമാണ്. നാം സമയത്തേയും മനസ്സിനേയും വേർതിരിച്ചറിയാൻ പഠിക്കുകയാണെങ്കിൽ, സമയത്തെ നമുക്ക് മറികടക്കാനാവും. മനസ്സിന് രണ്ടു ഭാഗങ്ങളുണ്ട് - ഭൂതവും ഭാവിയും. സമയമാകട്ടെ വർത്തമാനം -the present - മാത്രവും. അതുകൊണ്ടാണ് മനസ്സും സമയവും ഒരിക്കലും പരസ്പരം കണ്ടുമുട്ടാത്തത്. അത്തരമൊരു കണ്ടുമുട്ടൽ സാധ്യമേയല്ല. എന്തെന്നാൽ മനസ്സിന് 'വർത്തമാനം' എന്നൊരു സംഗതിയേയില്ല; സമയത്തിനാകട്ടെ 'ഭൂത'വുമില്ല 'ഭാവി'യുമില്ല. ഈ ഭൂമിയിൽ മനസ്സെന്നൊരു പ്രതിഭാസം ഇല്ലായിരുന്നുവെങ്കിൽ ഭൂതവും ഭാവിയും ഉണ്ടാകുമായിരുന്നോ? വർത്തമാനം മാത്രമേ ഉണ്ടായിരിക്കൂ അപ്പോൾ. പുഷ്‌പങ്ങൾ വിടർന്നുവരും, പക്ഷേ വർത്തമാനത്തിൽ മാത്രം. വൃക്ഷങ്ങൾ വളർന്നുപൊങ്ങും, എന്നാൽ വർത്തമാനത്തിൽ മാത്രം.

'സൈക്കോളജിക്കൽ ടൈം' എന്നത് ഏറെ വഴക്കമുള്ളതാണ്. ഭൂമിയിൽ സമയം അളക്കപ്പെടുന്നത് സവിശേഷമായ ഒരു രീതിയിലാണ്. എന്നാൽ നിങ്ങൾ ഭൂമിയെ വിട്ട് ശൂന്യാകാശത്തേക്ക് പോവുകയാണെങ്കിൽ, സമയത്തിൻ്റെ അളവ് പൂർണ്ണമായും മറ്റൊരു തരത്തിലാകും. ഈയടുത്ത് സുനിത വില്യംസ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ, ശൂന്യാകാശത്തായിരുന്നു കറങ്ങിക്കൊണ്ടിരുന്നത്. നമ്മുടെ ഒരു ദിവസം അവർക്ക് വെറും തൊണ്ണൂറു മിനിറ്റായിരുന്നു. അതായത്, ഭൂമിയിലെ ഒരു ദിവസത്തിൽ അവർ പതിനാറു ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. അപ്പോൾ അവരെ സംബന്ധിച്ച് സമയത്തിന്റെ അളവുകൾ എങ്ങനെയായിരുന്നിരിക്കും? ഒൻപതു മാസങ്ങളോളം ഭൂഗുരുത്വ രഹിതമായ അവസ്ഥയിൽ കഴിഞ്ഞ അവരെ സംബന്ധിച്ച് ഭൂമിയിലെ 1440 മാസങ്ങളായിരുന്നു കടന്നുപോയത്. അപ്പോൾ, എങ്ങനെയാണ് നിങ്ങൾ സമയത്തെ അളക്കുന്നത്?

ദുഃഖത്തിലായിരിക്കുമ്പോൾ സമയം നീണ്ടുനില്ക്കുന്നതായും സന്തോഷമുണ്ടായിരിക്കുമ്പോൾ സമയം പൊടുന്നനെ കടന്നുപോകുന്നതായും അനുഭവപ്പെടുന്നു. അതിനർത്ഥം സമയം നിങ്ങളുടെ മാനസികാവസ്ഥയെ അനുസരിച്ചാണ് കടന്നുപോകുന്നതെന്നാണ്. ഓരോ വ്യക്തിക്കനുസരിച്ച് വ്യത്യസ്‌ത അളവുകോലിലാണോ സമയം കടന്നുപോകുന്നത്? സാധ്യമല്ലതന്നെ! അങ്ങനെയെങ്കിൽ ഈ ലോകം ആകെ അവതാളത്തിലായേനെ. മാത്രവുമല്ല ജ്യോതിശാസ്ത്ര കണക്കുകളെല്ലാം പാളിപ്പോയേനെ. അതുകൊണ്ടാണ് ഓഷോ പറയുന്നത്, സമയമല്ല സഞ്ചരിക്കുന്നത്; യഥാർത്ഥത്തിൽ സഞ്ചരിക്കുന്നത് നമ്മളാണ് എന്ന്. സമയം സഞ്ചരിക്കുന്നേയില്ല. സമയമെന്നത് നിതാന്ത വർത്തമാനമാണ്, the eternal present. സമയമെന്നത് എല്ലായ്പോഴും 'ഇപ്പോൾ ഇവിടെ'യാണ് herenow. അത് എന്നും herenow തന്നെയായിരുന്നു. നമ്മളാണ് ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മെ സംബന്ധിച്ചാകട്ടെ, സമയമെന്നത് ഒരു പാലം മാത്രമാണ്; ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് സഞ്ചരിക്കാനുള്ള, ഒരു ആഗ്രഹത്തിൽ നിന്നും മറ്റൊരു ആഗ്രഹത്തിലേക്കു സഞ്ചരിക്കാനുള്ള ഒരു പാലം. നമ്മെ സംബന്ധിച്ച് അതൊരു നടപ്പാതയാണ്. ആഗ്രഹങ്ങൾ നിലക്കുകയാണെങ്കിൽ, നിങ്ങളുടെ ചലനം നിലക്കും. നിങ്ങളുടെ സഞ്ചാരം

നിലക്കുകയാണെങ്കിലോ, നിങ്ങൾ സമയത്തെ മുഖാമുഖം ദർശിക്കും. ഇവിടെ, ഇപ്പോൾ -herenow.