
ഭാരതത്തിന്റെ പൈതൃകം ലോകം ഒട്ടാകെ അംഗീകരിച്ചിട്ടുള്ള ഒന്നാണ്. ശാസ്ത്രീയമായ പല കണ്ടെത്തലുകളും 'വേദ കാലഘട്ടം ' എന്നറിയപ്പെടുന്ന ആ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ് . മനുഷ്യന് കടന്നു കയറാന്‍ പറ്റിയിട്ടുള്ള ഒട്ടുമിക്ക മേഖലകളെ കുറിച്ചും വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വേദങ്ങളില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പില്‍ക്കാലത്തു പാശ്ചാത്യ ലോകം അവരുടെ കണ്ടുപിടുത്തങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ദുഖകരം. ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടത് പാശ്ചാത്യര്‍ ഇത്തരം കണ്ടുപിടുത്തങ്ങളുമായി മുന്നോട്ടു വരുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ആണ്. ഭാരതത്തില്‍ കൊളോണിയലിസം ആരംഭിച്ച ആ സമയത്ത് ആണ് ഇത് എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
''ഭാരതത്തില്‍ പ്രധാനമായും എട്ടുതരം വിമാനങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെന്ന് ദരദ്വാജ മഹര്‍ഷിയാല്‍ വിരചിതമായ യന്ത്ര സര്‍വസ്വത്തില്‍ പറയുന്നു. 1. ശക്തുദ്ഗമ വര്‍ഗ്ഗ 2. ഭൂതവാഹവര്‍ഗ്ഗ 3. ധൂമയാനവര്‍ഗ്ഗ 4. ശിഖോദ്ഗമവര്‍ഗ്ഗ 5. അംശുവാഹവര്‍ഗ്ഗ, 6. താരമുഖ വര്‍ഗ്ഗ 7. മണിവാഹവര്‍ഗ്ഗ 8. മരുത് ശാഖവര്‍ഗ്ഗ, ഇവയില്‍ മഹാകാശത്തില്‍ നിന്നും സംഭരിച്ചെടുക്കുന്ന ശക്തി ഉപയോഗിച്ച് പറക്കുന്ന വിമാനങ്ങളാണ് ശക്തുദ്ഗമവര്‍ഗ്ഗത്തില്‍പ്പെടുന്നത്. പഞ്ച ഭൂതങ്ങളായ ആകാശം, വായു, അഗ്‌നി, ജലം, മണ്ണ് എന്നിവയുടെ ആഘാത പ്രത്യാഘാതങ്ങളാലുണ്ടാകുന്ന ശക്തി വിശേഷത്താല്‍ സഞ്ചരിക്കുന്നവയാണ്. ഭൂതവാഹവര്‍ഗം. ഇന്ധനങ്ങള്‍ എരിയുമ്പോഴുണ്ടാകുന്ന ധൂമത്തിന്റെ ശക്തിവൈഭവത്താല്‍ യാനം ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് ധൂമയാനവര്‍ഗം എന്ന് പേരിട്ടിരിക്കുന്നത്.
ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുമ്പോല്‍ മണിസദൃശമായ ചില ലോഹ പിണ്ഡ ഊര്‍ജജായിനികളായുപയോഗിച്ച് വിമാനങ്ങള്‍ പറപ്പിച്ചിരുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ കാണുന്നു. ഇത്തരം വിമാനങ്ങള്‍ക്കുള്ള പേരാണ് താരമുഖവര്‍ഗം. ഈ ലോഹ പിണ്ഡങ്ങളേയും തരം തിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. താരമുഖി, താരദന്തീ, വജ്രഗോളം മുതലായവയാണ്. അവയില്‍ ചിലത്. ഉല്‍ക്കപാതം കൊണ്ടുണ്ടാകുന്ന മണികള്‍ക്കുള്ള പുറമെ ഖനികളില്‍ നിന്നു കിട്ടുന്ന മണികളെക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. ഈ വിധത്തില്‍ കിട്ടുന്ന ലോഹമണികള്‍ വിജയ,ഭദ്ര, അശ്വക, മുതലായ പേരുകളാല്‍ അറിയപ്പെട്ടിരുന്നു. ഇത്തരം ലോഹ പിണ്ഡങ്ങള്‍ നല്‍കുന്ന ശക്തിവിശേഷം കൊണ്ട് പറന്നിരുന്ന വിമാനങ്ങള്‍ക്കാണ് മണിവാഹ വര്‍ദ്ധ എന്നു പേരിട്ടിരുന്നത്.
ശക്തിഗര്‍ഭോവേഗയുതാ
മണ്ഡലീ പഞ്ചാപാദികാ
ഐരാവത ഇതി പ്രോക്തോ
വര്‍ഗ്ഗ പ്രാഥമികേക്രമാത.
എന്നും മറ്റും പറഞ്ഞിരിക്കുന്നതിനാല്‍ ഒന്നാമത്തെ വര്‍ഗമായ ശക്ത്യുദ്ഗമന വര്‍ഗത്തില്‍ അഞ്ചുതരം വിമാനങ്ങള്‍ നിര്‍മിച്ചിരുന്നുവെന്നും അവയ്ക്ക് യഥാക്രമം, ശക്തിഘര്‍ഭ, വേഗയുകത മണ്ഡലീ, പഞ്ചപാദിക, ഐരാവത എന്നിങ്ങനെയുള്ള പേരുകളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ വര്‍ഗത്തിലുള്ള അഞ്ചുതരം ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ സിദ്ധിവിശേഷങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ എഴുതിയത് വീരബാഹു' എന്ന് പേരുള്ള ഋഷിയാണെന്നാണ് പണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എല്ലാവിധ ജാലവിദ്യകളെ കുറിച്ചും ഇത് വിവരിക്കുന്നു. ഒന്നും ഇല്ലായിടത്ത് പലതും ഉള്ളതായി തോന്നിക്കുന്ന മായാജാലത്തെ കുറിച്ചാണ് ഇന്ദ്രജാലത്തില്‍ പ്രതിപാദിക്കുന്നത്. സ്തംഭനവിദ്യകളെകുറിച്ചാണ് മഹേന്ദ്രജാലത്തില്‍ പ്രതിപാദം! തീയില്‍ ചാടിയവന്‍ യാതൊരുവിധ പൊള്ളലും ഏല്‍ക്കാതെ പുറത്തുവരുന്നതും തീയില്‍ നൃത്തം ചെയ്യുന്നതും ഒരിടത്ത് കത്തി കൊണ്ടിരിക്കുന്ന തീ കുണ്ഡത്തില്‍ ചാടിയവന്‍ മറ്റൊരിടത്തുള്ള കിണറില്‍ നിന്നോ കുളത്തില്‍ നിന്നോ കയറി വരുന്നതും മറ്റുമെല്ലാം ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. (പ്രാചീന ഹൈന്ദവ ശാസ്ത്രങ്ങൾ - കെ. സദാശിവന്‍ പിള്ള).
വ്യാസ മഹര്‍ഷിയാല്‍ വിരചിതമെന്ന് കരുതപ്പെടുന്ന ബ്രഹ്‌മാണ്ഡ സാരത്തില്‍ പ്രപഞ്ചസൃഷ്ടിയെ സംബന്ധിക്കുന്ന അനേകം സിദ്ധാന്തങ്ങല്‍ അടങ്ങിയിരിക്കുന്നു. പരകായ പ്രവേശത്തെക്കുറിച്ച് നമുക്കറിയാമായിരുന്നു. മണ്ഡനമിശ്രനുമായി വാദിച്ചു ജയിച്ച ശങ്കരാചാര്യര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ഉദയഭാരതിയുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട സന്ദര്‍ഭത്തില്‍ ഗൃഹസാശ്രമത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി പരകായപ്രവേഗം ചെയ്തതായി കഥയുണ്ട്..
വിവിധതരം കണ്ണാടികളെകുറിച്ചു യന്ത്ര സര്‍വസ്വം വിശദീകരിക്കുന്നു. ചിലതരം കണ്ണാടികള്‍ ഉരുക്കി വിവിധാകൃതിയിലുള്ള കാചങ്ങളാക്കുന്ന വിവരണങ്ങളും, ആ കാചങ്ങളില്‍ സൂര്യരശ്മിയെ വിഭിന്ന രീതിയിലും അളവിലും ആവാഹിച്ചെടുക്കുമെന്നും.അതുമൂലം ഉണ്ടാകുന്ന ശക്തി വിശേഷം കൊണ്ട് യാനപാത്രങ്ങള്‍ക്ക് ഉയരാനും ദീര്‍ഘദൂരം സഞ്ചരിക്കാനും സാധിക്കുമെന്നും പറയപ്പെട്ടിരിക്കുന്നു. അംശബോധിനി എന്ന ഗ്രന്ഥവും ദരദ്വാജ വിരചിതമാണെന്ന് കരുതപ്പെടുന്നു. (ഡോ. കെ. സദാശിവന്‍പിള്ള - പ്രാചീന ഹൈന്ദവ ശാസ്ത്രങ്ങള്‍).
കാലാകാലങ്ങളിലായി ഉണ്ടായി വന്ന ആര്‍ഷ സംസ്‌ക്കാരത്തിന്റെ സന്തതികള്‍ സമസ്തവിജ്ഞാന മേഖലകളേയും സമഗ്രമായി പ്രതിപാദിച്ചവരാണ്. വേദങ്ങളും പുരാണങ്ങളും, ഇതിഹാസങ്ങളും ഉപനിഷത്തുകളും കൂടാതെ ദര്‍ശനങ്ങളും തത്വചിന്തകളും വ്യാകരണങ്ങളും പൂര്‍വ്വസൂരികള്‍ പകര്‍ന്നുതന്നു. യാസ്‌ക്കന്റെ നിരുക്തം, പിംഗളന്റെ ഛന്ദസുത്രം, പതഞ്ജലിയുടെ മഹാഭാഷ്യം വരാഹമിഹിരന്റെ ബൃഹദ്സംഹിത, വാഗ്ഭഗന്റെ അഷ്ടാംഗഹൃദയം, കൗടില്ല്യന്റെ അര്‍ത്ഥശാസ്ത്രം, ബൗധായനന്റെ ശുല്ബസൂത്രം തുടങ്ങി ആയിരക്കണക്കിന് കൃതികള്‍ ഈ സംസ്‌ക്കാരത്തിന്റെ പരിപോഷണത്തിന് ഹേതുവായിട്ടുണ്ട്.
ആസേതു ഹിമാചലം വ്യാപിച്ചു കിടക്കുന്ന ഒരു ഭൂമി മാത്രമായിരുന്നില്ല. മറിച്ച് വിശ്വവിശാലമായ ഒരു സംസ്‌ക്കാരത്തിന്റേയും വിശ്വോത്തരമായ തത്വസംഹിതകളുടേയും വിളനിലം കൂടിയാണ് ഭാരതം. ഭൗതിക ശക്തികളുടെ ആവിഷ്‌ക്കരണ കേന്ദ്രങ്ങളെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് ഈശ്വരനെ ദര്‍ശിക്കാന്‍ പ്രാപ്തമാക്കിയ സംസ്‌ക്കാരം ഇവിടെയാണ് ഉണ്ടായത്. ആത്മാര്‍പ്പണ സേവനത്തിലൂടെ കര്‍മബന്ധങ്ങളില്‍നിന്ന് മുക്തി നേടുക എന്ന ധാര്‍മിക മൂല്യമാണ് ഭാരതീയ സംസ്‌ക്കാരത്തെ മറ്റ് സംസ്‌ക്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
പ്രശാന് രമണീയമായ പര്‍വതസാനുക്കളിലോ നദീതടങ്ങളിലോ നിര്‍മിച്ചിരുന്ന ആശ്രമങ്ങളോടു ചേര്‍ന്ന പര്‍ണശാലകളെ ഗുരുകുലങ്ങളാക്കി വിദ്യ അഭ്യസിച്ച് മാനവ സംസ്‌ക്കാരത്തിന് വെളിച്ചം വകര്‍ന്നവരാണ് ഇവിടത്തെ തലമുറ. വ്യക്തികളുടെ ആധ്യാത്മിക ഭൗതിക നേട്ടങ്ങളെ സമൂഹ നന്മക്കായി ഉപയോഗിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പാടിനടന്നവരാണ് ഇവിടെ ജീവിച്ച ജ്ഞാനികള്‍.
ലോക മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയ ആദി കാവ്യങ്ങള്‍ ഈ മണ്ണിലാണ് രൂപം കൊണ്ടത്. വാല്‍മികി, വ്യാസന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, ദരധ്വാജന്‍, യാജ്ഞവല്‍ക്വന്‍, കണ്വന്‍, കശ്യപര്‍, സാന്ദീപനി, എന്നീ ഗുരുനാഥന്മാരെ സൃഷ്ടിച്ചത് ഈ മണ്ണായിരുന്നു. കര്‍മയോഗത്തിന്റെ പ്രയോഗശാലകളായി വര്‍ത്തിച്ചിരുന്ന മനസ്സിനെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് കാരണമാക്കിയതും മനസ്സു വളര്‍ത്തിയതിലൂടെ വിവേകം വളര്‍ത്തി അത് സാംസ്‌കാരിക വളര്‍ച്ചക്ക് കാരണമാകുകയും ചെയ്തു. ആത്മീയതയില്‍ ഊന്നിയുള്ള ഭൗതീകതക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിഞ്ഞവനാണ് ഭാരതീയര്‍.
നത്വയം കാമചേരാജ്യം
നസ്വര്‍ഗ്ഗം നാ പുനര്‍ഭവം
കാമയേ ദുഃഖതപ്താനാം
പ്രാണിനാമാര്‍ത്തി നാശന
എന്നാണ് പ്രമാണം. രാജാവിന്റെ ഹിതം അനുസരിച്ചാവരുത് പ്രജകള്‍ ജീവിക്കേണ്ടത്. മറിച്ച് പ്രജകളുടെ ഹിതം അനുസരിച്ചാവണം രാജാവ് ഭരിക്കേണ്ടത്. ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ രാജാവിന്റെ സ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ വന്നു. എന്നാല്‍ അവര്‍ പിന്‍തുടരേണ്ടതും ജനഹിതം മാനിച്ചുള്ള ഭരണമാണ്. ഒരു രാജ്യം ഭരിക്കുന്ന ഭറണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ ലക്ഷണങ്ങളാണ് രാജാവ് അനുവര്‍ത്തിക്കേണ്ട ധര്‍മ്മത്തിലൂടെ പൂര്‍വ്വ സൂരികള്‍ സൂചിപ്പിക്കുന്നത്.
പൗരാണിക ഭാരതത്തിലെ പ്രധാന കണ്ടുപിടുത്തങ്ങളായിരുന്നു പൂജ്യത്തിന്റെ കണ്ടുപിടുത്തം.,അണു സിദ്ധാന്തം, ആയുര്‍വേദവും സിദ്ധവൈദ്യവും, തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര വസ്തുതകള്‍. ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ആര്യഭടനാണ് പൂജ്യം കണ്ടു പിടിച്ചത് . ഇദ്ദേഹം ഏ ഡി 500 കളില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെകൃത്രിമോപഗ്രഹത്തിന് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ് നാമകരണം ചെയ്തത്.
ക്രിസ്തുവര്‍ഷം 476-ല്‍ അശ്മകം എന്ന സ്ഥലത്താണ് ആര്യഭടന്‍ ജനിച്ചത് എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തില്‍ തത്പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷംനളന്ദ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക് യാത്രയായി. അക്കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
കുസുമപുരത്തുവച്ച് എ.ഡി. 499-ല്‍ തനിക്ക് 23 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ് തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്. നളന്ദ സര്‍വ്വകലാശാലയുടെ കുലപതി ആയിരുന്നു ആര്യഭടന്‍. ആര്യഭടന്‍ തന്റെ ശിഷ്ടജീവിതം മുഴുവന്‍ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ഭാരതീയ ജ്യോതിശാസ്ത്രത്തിണ്ടെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടന്‍.
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടന്‍ ജ്യോതിശാസ്ത്രത്തിന്റെയും,ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച് ഭാരതത്തില്‍ അതിനുമുന്‍പ് അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല. ഭആര്യഭടീയ'ത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരന്‍ ഒന്നാമന്‍എ.ഡി. 629-ല്‍ രചിച്ച ഭമഹാഭാസ്‌കരീയം' ആണ് ഏറ്റവും പ്രശസ്തം.
ഭാരതത്തില്‍ പ്രചാരത്തിലുള്ള പഞ്ചാംഗം ആര്യഭടീയ'ത്തെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. ആര്യഭടീയത്തില്‍ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്.
ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത് കറങ്ങുന്നതു കൊണ്ടാണ് രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ് ചന്ദ്രന്റെ ശോഭയ്ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന് ആര്യഭടനും സങ്കല്‍പ്പിച്ചു.
Content Highlights: vedic culture , Indian Culture,
Published: 16 Dec 2024, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented