
ആധ്യാത്മിക സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമെന്ന് പാശ്ചാത്യര്‍ വിവക്ഷിച്ച ഭാരത നാടിന്റെ ഗുരുസങ്കല്പം ഇന്നോ ഇന്നലോ തുടങ്ങിയതല്ല. കൊള്ളയും കൊലയും നടത്തി വന്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചവരാണ് ഞങ്ങളുടെ പൂര്‍വികരെന്ന് പറയുന്നതില്‍ പാശ്ചാത്യജനത അഭിമാനം കൊള്ളുമ്പോള്‍ വനാന്തരങ്ങളിലെവിടേയോ ഉള്ള മരത്തിന്‍ ചുവട്ടില്‍ അര്‍ദ്ധനീലിമ നേത്രങ്ങളോട് മരവുരി ധരിച്ച് തപസ്സു ചെയ്തിരുന്ന സന്യാസിമാരാണ് ഞങ്ങളുടെ പൂര്‍വ്വികരെന്ന് ഉച്ചൈസ്തകം ഉദ്‌ഘോഷിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഭാരതീയ ജനത.
മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിക്ക് ഉത്തമ സൂക്തങ്ങള്‍ ഓതി തന്നവരെയെല്ലാം ഗുരുനാഥന്മാരായി കണ്ട പാരമ്പര്യമാണ് നമുക്കുള്ളത്. വനാന്തരങ്ങളിലും ഗുഹകളിലും തപസ്ഥാനങ്ങളിലും നദീതീരത്തും മണല്‍തിട്ടകളിലും എന്നുവേണ്ട ഏകാന്തമായി ഇരിക്കാന്‍ സാധിക്കുന്നിടത്തൊക്കെ ഇരുന്ന് നടന്ന സംഭവങ്ങളേയും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളേയും വരാന്‍ പോകുന്ന കാര്യങ്ങലെയും കുറിച്ച് സ്വന്തം മനീ, ഉപയോഗിച്ച് പഠിച്ച് പ്രകൃതിയുടെ പ്രപഞ്ചരഹസ്യങ്ങളെ കണ്ടെത്തി തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയവരാണ് നമ്മുടെ ഗുരുനാഥന്മാര്‍.
കാലത്തുണര്‍ന്ന് ഗുരുപാദയുഗം സ്മരിച്ച്
കാലും മുഖവും കഴുതി നല്ലൊരു ഭസ്മമിട്ട്
കാലാടാരിതന്‍രെ തിരുനാമജപങ്ങളാലേ
കാലം കഴിപ്പരതെവനോ ബഹഭാഗ്യശാലി.
എന്നതായിരുന്നു നമ്മുടെ പ്രാര്‍ഥനപോലും. ഗുരുവായിരുന്നു. സര്‍വവിദ്യ പാരംഗതനായിരുന്നു ഗുരു. വനാന്തരങ്ങളിലെ പര്‍ണ്ണശാലകളായിരുന്നു ഗുരുക്കന്മാരുടെ ആസ്ഥാനം ശിഷ്യര്‍ക്കുണ്ടാകുന്ന എല്ലാ സംശയങ്ങളേയും ദൂരീകരിക്കാന്‍ ഗുരു പ്രാപ്തനായിരുന്നു. ഒരു അണുവില്‍ നിന്നാണ് ഈ ലോകം ഉണ്ടായതെന്ന് ഗുരു ശിഷ്യന് പറഞ്ഞുകൊടുത്തപ്പോള്‍ അത് മനസ്സിലാകാതിരുന്ന ശിഷ്യന് ഒരു പേരാലിന്‍ കായ് എടുത്ത് മുറിച്ച് അതിലുള്ള ചെറിയ കുരു കാണിച്ചു കൊടുത്തു. ഈ ചെറിയ കുരുവില്‍ നിന്നാണ് ആകാശം മുട്ടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരാല്‍ ഉണ്ടായത് എന്ന് ഗുഗു ശിഷ്യന് വിശദീകരിച്ചപ്പോള്‍ ഒരു അണുവില്‍ നിന്ന് എങ്ങനെ ലോകം ഉണ്ടാകും എന്ന സംശയം ദൂരീകരിക്കപ്പെട്ടിരുന്നു.
സൂര്യനെ തിരിച്ചറിയാന്‍ വിളക്ക് തെളിച്ച് നോക്കേണ്ട കാര്യമില്ല. സൂര്യന്‍ പ്രകാശം ചൊരിയുമ്പോള്‍ നമുക്കത് മനസ്സിലാകും. അതുപോലെ ജ്ഞാനിതരെ പ്രകാശം പരത്തുന്ന ഗുരുവിനെ തിരിച്ചറിയാന്‍ മറ്റ് ഉപാദികള്‍ ആവശ്യമില്ല.
മഹാസാമ്രാജ്യങ്ങള്‍ ഇവിടെ നിലനിന്നത് ഗുരുക്കന്മാരുടെ യുക്തിപൂര്‍വവും ബുദ്ധിപൂര്‍വവുമായ ഉപദേശങ്ങള്‍ കൊണ്ടായിരുന്നു. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും വിവിധ രാജാക്കന്മാര്‍ക്കും ഗുരുനാഥന്മാരുണ്ടായിരുന്നു. ദേവഗുരുവായി ബൃഹസ്പതിയും അസുരഗുരുവായി ശുക്രാചാര്യരേയും കണക്കാക്കിയിരുന്നു. അയോദ്ധ്യയുടെ കുലഗുരു വസിഷ്ഠനായിരുന്നു. മിഥിലയുടെ ഗുരുസ്ഥാനീയര്‍ യാജ്ഞാവല്‍ക്യനായിരുന്നു.
ബ്രഹ്മാനന്ദം നിരൂപമതമം
കേവലം ജ്ഞാനമൂര്‍ത്തീം
വിശ്വാതീതം ഗഗനസദൃശ്യം
തത്വമസ്വാദി ലക്ഷ്യം
ഏകം നിത്യം വിമലമചലം
സര്‍വ്വതോ സാക്ഷി ഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരുത്‌നം നമാമി.
എന്നാണ് ഗുരുവിന്റെ പ്രാര്‍ഥന പോലും. വനാന്തരങ്ങളിലെ പര്‍ണശാലകളില്‍ സര്‍വവ്വും ത്യജിച്ചു ലോകനന്മയ്ക്കുവേണ്ടി ജീവിച്ചവരാണ് ഗുരുനാഥന്‍മാര്‍. മാനവസേവയാണ് ഈശ്വരസേവയെന്നു പഠിപ്പിച്ച വര്‍ദ്ധമാന മഹാവീരനും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്നോതിയ ശ്രീനാരായണ ഗുരുദേവനും നമ്മുടെ ഗുരുപരമ്പരകളില്‍ ചിലര്‍ മാത്രമാണ്. ഗുരുവിന്റെ മൗനം പോലും വ്യാഖ്യാനമായി കരുതിയവരാണ് ഭാരതീയര്‍. ദക്ഷിണാമൂര്‍ത്തിയെക്കുറിച്ചുള്ള പ്രാര്‍ഥനയില്‍ പറയുന്നത്.
ചിത്രം വടതരോര്‍ മൂലേ
വൃദ്ധാ ശിഷ്യ ഗുരുര്‍ യുവ
ഗുരോത്സു മൗനം വ്യാഖ്യാനം
ശിഷ്യ സ്തുതിന്ന സംശയ! എന്നാണ്.
ഗുരുനാഥന്മാരില്‍ ചിലര്‍ മന്ത്രദ്രഷ്ഠാക്കാളായി മാറിയപ്പോള്‍ അവരെ ഋഷിമാര്‍ എന്നു വിളിച്ചു. സന്യാസി പാരമ്പര്യത്തിന്റെ ഉത്തമംഗശൃംഗത്തിലാണ് ഇവരെ നമ്മുടെ ജനത കണ്ടത്. വനാന്തരങ്ങളിലെ ആശ്രമങ്ങളും മഹാവൃക്ഷച്ചുവടുകളും ഇവരുടെ സങ്കേതങ്ങളായിരുന്നു. സത്യം, ന്യായം, സിദ്ധി ഇവ മൂന്നുമുള്ളരെ മാത്രമേ ആര്‍ഷ സംസ്‌ക്കാരം സന്യാസിയെന്ന് വിളിച്ചിട്ടുള്ളു. സത്യത്തിന്റെ ആദ്യത്തെ അക്ഷരമായ 'സ'യും ന്യായത്തിന്റെ ആദ്യാക്ഷരമായും'ന്യാ' യും സിദ്ധിയുടെ ആദ്യക്ഷരമായ 'സി'യും കൂട്ടിച്ചേര്‍ത്താണ് സന്യാസി എന്ന പദം സൃഷ്ടിച്ചിരിക്കുന്നത്. സത്യവും, ന്യായവും പുലര്‍ത്തുന്നതോടൊപ്പം തന്നെ സിദ്ധിയും ഉണ്ടായിരിക്കണം.
മരവുരി ഉടുത്ത്, മാനിനോടും മയിലിനോടും ആത്മഗതം ചെയ്ത് താതകണ്വന്റെ വളര്‍ത്തുപുത്രിയായി കഴിഞ്ഞ ശകുന്തള ദുഷ്യന്തന്റെ സമീപത്തേക്ക് പോകുന്നത് സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ്. ഇവ എവിടുന്ന് ലഭിച്ചു എന്ന് ചോദിക്കുന്ന ആശ്രമത്തിലെ മുനി ജനത്തോട് ശിഷ്യന്‍ പറയുന്ന മറുപടി എ.ആര്‍ രാജരാജവര്‍മ്മ അഭിജ്ഞാന ശാകുന്തളത്തില്‍ പറഞ്ഞു. വെച്ചത് ഇപ്രകാരമാണ്.
ചുറ്റാനുള്ളുടയാട തന്നു ഒരുമരം ശശാങ്കോജ്ജ്വാലം
മറ്റൊന്നപ്പൊഴുതില്‍ ചൊരിഞ്ഞു-
ചരണചെഞ്ചാറുചാര്‍ത്തീടുവാന്‍
ശിഷ്ടം വൃക്ഷഗണങ്ങള്‍ നല്‍തളിരുപോല്‍
ശാഖാഗ്ര ദൃഷ്ടങ്ങളാം
കാട്ടിന്‍ ദേവതമാര്‍ കരങ്ങള്‍ വഴിയാ-
യര്‍പ്പിച്ചു ഭൂഷാഗണം'
ഒരു സന്യാസിയുടെ സിദ്ധി കൊണ്ട് താതകണ്വന്‍ സൃഷ്ടിച്ചതാണിവ. ഇപ്രകാരമുള്ള സന്യാസിമാര്‍ താമസിക്കുന്ന സ്ഥലത്തെ തപോവനമെന്നും അവരുടെ ആലയത്തെ ആശ്രമമെന്നും വിളിച്ചിരുന്നു. ഒരു ആശ്രമം കണ്ടാല്‍ അത് ആശ്രമമാണ് എന്ന് പറയേണ്ട കാര്യമില്ല. ദൂരെ നിന്ന് നോക്കുമ്പോള്‍ തന്നെ അറിയാന്‍ കഴിയും എന്നാണ് പൂര്‍വ്വസൂരികള്‍ പറഞ്ഞിരിക്കുന്നത്. ഭാസമഹാകവിയുടെ സ്വപ്ന വാസവദത്തത്തില്‍ ആശ്രമലക്ഷണമായി പറയുന്നത്.
മേയുന്നു ഭയമെന്നി മാന്‍കിട
മനോവിശ്വാസ നിശ്ശങ്കരായി
പെയ്യുന്നു ഫല പുഷ്പമമാരി
മരമോടോന്നും ദയാരക്ഷിതം
കൃഷിഏറ്റീടില്ല പാടങ്ങളില്‍
പേറുന്നു പുകഹവ്വഗന്ധം
ഇവിടം സന്ദേശമില്ലാശ്രമം'
എന്നാണ് യാതൊരു ഭയവുമില്ലാതെ മാന്‍പേടകള്‍ ഓടികളിക്കുകയും മരങ്ങള്‍ പൂക്കള്‍ പൊഴിക്കുകയും ധാരാളം പശുക്കള്‍ കാണപ്പെടുകയും അന്തരീക്ഷത്തില്‍ സുഗന്ധം നിറയ്ക്കുന്ന ഹോമപുക പൊങ്ങുകയും ചെയ്യുന്നതു കാണുമ്പോള്‍ ഇതൊരാശ്രമമാണ് എന്ന് ചോദിക്കാതെ തന്നെ തിരിച്ചറിയാന്‍ കഴിയുത്രെ. എന്നാല്‍ ഇന്നത്തെ ആശ്രമങ്ങള്‍ പഴയതില്‍ നിന്ന് എത്രയോ മാറിപ്പോയിരിക്കുന്നു.
വനാന്തരങ്ങളിലെ പര്‍ണശാലകള്‍ ഇന്നില്ല. സര്‍വവിദ്യാ പാരംഗതരായ ഗുരു നാഥന്‍മാരും ഇന്ന് കാണപ്പെടുന്നില്ല. വളര്‍ത്തുമകളയാ ശകുന്തളയ്ക്ക് ഉപദേശം കൊടുക്കുന്ന താതകണ്വനും സീതയെ മാറോടു ചേര്‍ത്ത് അനുഗ്രഹം ചൊരിയുന്ന അത്രിഭാര്യയായ അനസൂയയും, ശ്രീരാമനെ പകുതി ഭക്ഷിച്ച പകുതി പഴം നല്‍കി സ്വീകരിക്കുന്ന ശബരിയും നമ്മുടെ ഈടുവെപ്പുകള്‍ക്കുമുതല്‍കൂട്ടായിരുന്നു.
ഗൃഹസാശ്രമം വെടിഞ്ഞ് വാനപ്രസ്ഥം സ്വീകരിച്ച ലൗകിക വിരക്തനായ കണ്വമഹര്‍ഷിപോലും വളര്‍ത്തുമകളായ ശകുന്തളയ്ക്ക് കൊടുക്കുന്ന ഉപദേശം ലൗകിക ജീവിതത്തില്‍ പെട്ടുകിടക്കുന്ന ലോകത്തെ ഏതൊരച്ഛനും മകള്‍ക്ക് കൊടുക്കേണ്ട ഉപദേശമാണ്. കാളിദാസന്‍ പിന്‍ക്കാലത്ത് അതിനെ വിവരിക്കുന്നത്.
'സേവിച്ചിടുക പൂജ്യരെ പ്രിയപതിക്കൊപ്പം
സപപ്തിജനം ഭാവിച്ചീടുക
കാന്തനോടിടയലാ ധിക്കാരമേറ്റിടിലും,
കാണിച്ചീടുക ഭൃത്യരില്‍ ദയ
ഞെളിഞ്ഞീടായ്ക ഭാഗ്യങ്ങളില്‍
വാണിട്ടിങ്ങനെ കന്യായള്‍, ഗൃഹണിയാള്‍
അല്ലെങ്കിലോ ബാധതാന്‍'
എന്നാണ്
ഗുരുസങ്കല്പത്തേയും, ഗുരുവിന്റെ മഹത്വത്തേയും ഉദ്‌ഘോഷിക്കുന്നതോടൊപ്പം തന്നെ
'കാര്യാകാര്യങ്ങള്‍ ഓര്‍ക്കാതെ
കുര്‍മാര്‍ഗ്ഗത്തില്‍ ചരിപ്പവന്‍
ഗര്‍വ്വിഷ്ഠന്‍ ഗുരുവായാലും
പരിത്യാഗത്തിനര്‍ഹന്നും' എന്ന് പറഞ്ഞു. വെച്ചതും ഭാരതമാണ്.
'ഗുരുവിവെ നീയെന്നൊരു
മൊഴി ചൊന്നാല്‍
ഗുരുവധം ചെയ്തഫലം വരുമല്ലോ'എന്ന് പറഞ്ഞ് മഹാഭാരതത്തില്‍ തന്നെയാണ് പരിത്യാഗത്തിന് ആര്‍ഹനായ ഗുരുവിനെ കുറിച്ചും പറയുന്നത്. കുരുവംശത്തിന്റെ നെടും തൂണായ ഭീഷ്മരുടെ ഗുരുവാണ് പരശുരാമന്‍. ഭീഷ്മര്‍ തന്റെ അനുജന്മാരായ ചിത്രാംഗദനും, വിചിത്ര വീരനും വേണ്ടി കാശിരാജാവിന്റെ മക്കളായ അംബ, അംബിക, അംബാലിക എന്നിവരെ ശക്തി പരീക്ഷയിലൂടെ നേടുന്നു. എന്നാല്‍ അംബ മറ്റൊരാളെ സ്‌നേഹിക്കുന്നതറിഞ്ഞ ഭീഷ്മര്‍ അംബയെ അവളുടെ ഇഷ്ടത്തിന് വിടുന്നു. എന്നാല്‍ അയാള്‍ അംബയെ കൈയൊഴിയുമ്പോള്‍ ചിത്രാംഗദനും. വിചിത്രവീരനും പകരം ഭീഷ്മര്‍ തന്നെ വിവാഹം കഴിക്കണമെന്ന് അംബ ആവശ്യപ്പെടുന്നു. ജീവിതത്തില്‍ വിവാഹം കഴിക്കില്ല എന്ന പ്രതിജ്ഞയെടുത്തതു കൊണ്ടാണ് ദേവവ്രതന്‍ എന്ന ഗംഗാദത്തിന് ഭീഷ്മര്‍ എന്ന പേര് ലഭിച്ചതെന്ന് ഭീഷ്മര്‍ അംബയെ അറിയിക്കുന്നു. ഇതില്‍ ക്ഷുഭിതയായ അംബ ഭീഷ്മരുടെ ഗുരുവായ പരശുരാമനെ അഭയം പ്രാപിച്ച് ഭീഷ്മരരെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അംബയെ സഹായിക്കാനായി ഭീഷ്മരരോട് നിര്‍ബന്ധമായും അംബയെ വിവാഹം കഴിക്കണമെന്ന് പരശുരാമന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷ്മരര്‍ തന്റെ നിസ്സാഹയാവസ്ഥ പരശുരാമനെ അറിയിച്ചു അംബയെ വിവാഹം ചെയ്യാന്‍ തയ്യാറാല്ലെങ്കില്‍ ഗുരുവായ തന്നോട് യുദ്ധം ചെയ്യാനാണ് പരശുരാമന്‍ ഭീഷ്മരോട് ആവശ്യപ്പെട്ടത്. ഇവിടെ കാര്യകാര്യങ്ങള്‍ ഓര്‍ക്കാതെ പുറപ്പെടുന്ന ഗര്‍വിഷ്ഠനായ ഗുരുവിനോട് യുദ്ധം ചെയ്യുന്നതില്‍ കുഴപ്പമില്ല എന്ന് ഭീഷ്മര്‍ പറയുന്നു.
Content Highlights: Teacher, guru, Sree Narayana Guru , sita
Published: 02 Dec 2024, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented