സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആർത്തവം അഥവാ മാസമുറ. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവിൽ രക്തം സംഭരിച്ച് ഗർഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗർഭധാരണം നടക്കാത്ത സന്ദർത്തിൽ ആ രക്തം ശരീരം പുറത്തേയ്ക്കു കളയുന്നു. ആർത്തവ കപ്പ് അഥവാ മെൻസ്ട്ര്വൽ കപ്പ് പ്രാബല്യത്തിൽ വന്നിട്ട് കുറച്ചായെങ്കിലും ഉപയോഗിക്കാൻ താൽപര്യമുള്ള സ്ത്രീകളിൽ പോലും പല ഇപ്പോഴും ഇതേക്കുറിച്ച് പേടിയും ആശങ്കകളും ഇന്നും നിലനിൽക്കുന്നണ്ട്.

To advertise here,

എന്താണ് മെൻസ്ട്ര്വൽ കപ്പ്?

ആർത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെൻസ്ട്ര്വൽ കപ്പ്. സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്.  നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.

ആർത്തവ കപ്പുകൾ സുരക്ഷിതമാണോ?

ശുചിത്വത്തോടുകൂടി നൽകിയിട്ടുള്ള നിർദ്ദേശപ്രകാരം ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ സുരക്ഷിതമാണ് ഇവ. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോൾ ഇത് രക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ സമയത്തെ ഈർപ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല.

ആർത്തവകപ്പ് എങ്ങനെയാണ് ഇൻസെർട് ചെയ്യേണ്ടത്?

  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്  കഴുകുക.
  • കപ്പ് പകുതിയാക്കി സി (C) പോലെ മടക്കി യോനിയുടെ ഭാഗത്തേക്ക് കയറ്റുക. പരന്ന ഭാഗം യോനിയിലേക്കും കൂർത്ത ഭാഗം  ഗർഭശയ മുഖത്തിലേക്കും വെക്കുക. വെച്ചതിനുശേഷം കപ്പ് റിലീസ് ആക്കുക.
  • ശരിയായ പൊസിഷൻ ആക്കാൻ വേണ്ടി ചിലപ്പോൾ വളച്ച് കൊടുക്കേണ്ടി വന്നേക്കാം.

ആർത്തവകപ്പ് എങ്ങനെയാണ് തിരിച്ചു എടുക്കേണ്ടത്?

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
  • ആർത്തവ കപ്പിന്റെ തണ്ട് ഉപയോഗിച്ച് യോനി ഭാഗത്തിൻ്റെ താഴെ നിന്ന് ചെറുതായി വലിക്കുക
  • മുഴുവനായി പുറത്ത് വരുന്നത് വരെ പതുക്കെ വലിക്കുക
  • രക്തം ടോയ്‌ലറ്റിലോ സിങ്കിലോ കളഞ്ഞതിന് ശേഷം കഴുകി രണ്ടാമതും ഉപയോഗിക്കുക.

ശരിയായ വലിപ്പം(size) എങ്ങനെ തിരഞ്ഞെടുക്കാം?

  • സാധാരണയായി 3 വലിപ്പത്തിലാണ് ഇത് കണ്ട് വരുന്നത്.
  • Small-സാധാരണ രീതിയിൽ പ്രസവിക്കാത്തവർ 5 സെൻ്റ് മീറ്ററിൽ കുറവുള്ള സെർവിക്സ് ഉള്ളവർ
  • Large-30 വയസിൽ കൂടുതൽ ഉളളവർ സാധാരണ രീതിയിൽ പ്രസവിച്ചവർ എന്നിവർക്കാണ് large size കൂടുതൽ ഉത്തമം.
  • Medium- ഇതിന്റെ ഇടയിൽപെട്ടവർക്ക് ഉപയോഗിക്കാവുന്നതാണ്.

രണ്ട് ആകൃതിയിൽ മെൻസ്ട്ര്വൽ കപ്പ് കാണാം

മേലെ വീതി കൂടി  താഴേക്ക്  വീതി കുറഞ്ഞു വരുന്നത്. ഹൈ cervix ഉള്ളവർക്കാണ് ഇത് ഉത്തമം
കോൺ shaped- മേലെ വീതി കുറഞ്ഞു താഴെ വീതി കൂടിയത്. ലോ cervix ഉള്ളവർക്കാണ് ഇത് ഉത്തമം

എന്തുകൊണ്ടാണ് നിങ്ങൾ മെൻസ്‌ട്രുൽ കപ്പിലേക്ക് മാറേണ്ടത്?

  • ഇത് പ്രകൃതിയുമായി വളരെയധികം ഇണങ്ങിച്ചേരുന്നതാണ്.
  • കപ്പ് മാറ്റാതെ തന്നെ 12 മണിക്കൂർ വരെ ഉപയോഗിക്കാം.
  • ദീർഘകാല അടിസ്ഥാനത്തിൽ പണം ലഭിക്കാം.
  • ഇത് സിലിക്കോൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, വളരെ സുരക്ഷിതവും ആണ്.

മെൻസ്ട്ര്വൽ കപ്പ് നിറഞ്ഞു എന്ന് എങ്ങനെ മനസ്സിലാക്കാം?

നിങ്ങൾക്ക്  ആദ്യമായി ഉപയോഗിക്കുമ്പോൾ സംശയങ്ങൾ  തോന്നാം. കപ്പ് നിറഞ്ഞാൽ ഇത് നിറഞ്ഞു എന്നും മാറ്റാനായെന്നും നിങ്ങൾക്ക് തോന്നും. ഇത് മനസ്സിലാക്കിയെടുക്കാൻ കുറച്ച് സമയം എടുക്കുമെങ്കിലും അതുമായി പൊരുത്തപ്പെട്ടാൽ ഇതൊരു പുതിയ ലോകം തന്നെ ആയിരിക്കും. കപ്പു മുഴുവനായും നിറഞ്ഞതിനു ശേഷം മാറ്റുന്നതിനേക്കാളും സുഖപ്രദവും സുരക്ഷിതവും അതിനു മുൻപ് തന്നെ മാറ്റുന്നതാണ്.

മെൻസ്ട്ര്വൽ  കപ്പ് എങ്ങനെ വൃത്തിയാക്കാം?

  • മെൻസ്ട്ര്വൽ കപ്പ് നിർബന്ധമായും വൃത്തിയാക്കേണ്ടത് കപ്പ് അണുവിമുക്തവും നല്ല രീതിയിൽ നിലനിർത്തുന്നതിനും അനിവാര്യമാണ്.
  • മെൻസ്ട്ര്വൽ കപ്പ് തൊടുന്നതിന് മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.
  • രക്തവും മറ്റു ദ്രാവകങ്ങളും കഴുകി കളയാൻ വേണ്ടി ചെറു ചൂടുവെള്ളം ഉപയോഗിക്കുക.
  • ചെറിയ അളവിൽ സോപ്പോ  മെൻസ്ട്ര്വൽ കപ്പ് ക്ലീനറോ  ഉപയോഗിച്ച് വിരലുകൾ കൊണ്ട് മൃദുവായി വൃത്തിയാക്കുക.
  • മെൻസ്ട്ര്വൽ  കപ്പിന്റെ സ്റ്റെമ്മിലും അഗ്രഭാഗങ്ങളിലുള്ള മടക്കുകളിലും അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ആ ഭാഗം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
  • സോപ്പ് മുഴുവനായും പോകുന്നത് വരെ ചെറു ചൂടുവെള്ളത്തിൽ കഴുകി കൊണ്ടിരിക്കുക.
  • സ്റ്റോറേജ് ബാഗിൽ സൂക്ഷിക്കുന്നതിന് മുൻപ് ഉണങ്ങിയ വൃത്തിയായ തുണികൊണ്ട് കപ്പ് നന്നായി തുടക്കുക.

എത്രകാലം കഴിയുമ്പോഴാണ് മെൻസ്ട്ര്വൽ കപ്പ് മാറ്റേണ്ടത്?

കൃത്യമായി പരിപാലിച്ചാൽ മെൻസ്ട്ര്വൽ  കപ്പ് വർഷങ്ങളോളം ഉപയോഗിക്കാം. മെൻസ്ട്ര്വൽ  കപ്പിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ  അവ മാറ്റി ഉപയോഗിക്കേണ്ടതാണ്. 12 മണിക്കൂറിൽ അധികം ഉപയോഗിച്ചാൽ കേടുപാടുകൾ സംഭവിക്കാം. എന്നിരുന്നാലും ഓരോരുത്തരുടെയും ശരീരഘടന വ്യത്യസ്തമാണ് എന്ന് നാം ഓർക്കേണ്ടതാണ്. ചിലർക്ക് കുറച്ചു വർഷങ്ങൾ കൊണ്ടുതന്നെ പുതിയ കപ്പ് മാറ്റേണ്ടതായി വരാം. എന്നാൽ മറ്റു ചിലർക്ക് 5 വർഷമോ അതിലധികമോ ഉപയോഗിക്കാൻ സാധിക്കും.

മെൻസ്ട്ര്വൽ കപ്പ് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സുരക്ഷിതവും ടാംപൂണുകൾക്കും  പാഡുകൾക്കും ബദൽ ആയതും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നവയും ആണ്. നിങ്ങൾ ഇതുവരെ മെൻസ്ട്ര്വൽ കപ്പ് ഉപയോഗിക്കാത്തവരാണെങ്കിൽ ഇതാണ് കൃത്യമായ സമയം. 

(കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസറാണ് ലേഖിക)