
ആവശ്യമുള്ള സാധനങ്ങള്‍:
- മാമ്പഴം-നാല്
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
- ശര്‍ക്കര പാനി-രണ്ടുവലിയ സ്പൂണ്‍
- പുളിയുള്ള തൈര്-ഒന്നര ലിറ്റര്‍
- അരപ്പിന്: തേങ്ങ ചുരണ്ടിയത്-ഒരുകപ്പ്, ജീരകം-രണ്ടുനുള്ള്, പച്ചമുളക്-10 എണ്ണം
- കടുക് വറക്കാന്‍: നെയ്യ്-ഒരു വലിയ സ്പൂണ്‍, കടുക്-ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില-രണ്ട് കതിര്‍പ്പ്, വറ്റല്‍മുളക്-അഞ്ച്, ഉലുവാപ്പൊടി-ഒരു നുള്ള്.
തയ്യാറാക്കുന്ന വിധം:
മാമ്പഴത്തിന്റെ തൊലി കൈകൊണ്ടുകളഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ ശര്‍ക്കരപാനി ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കണം. അരപ്പിനുള്ളവ നല്ല മയമായി അരച്ച് തൈരില്‍ കലക്കി വറ്റിക്കിടക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കി തിളച്ചാലുടന്‍ വാങ്ങുക. ഇറക്കിക്കഴിഞ്ഞാലും അല്പനേരംകൂടി ഇളക്കണം. തൈര് പിരിയാതിരിക്കാനാണിത്. ഇനി കടുക് വറത്തിടാം. വറ്റല്‍മുളക് ഒന്നോടെ വേണം വറക്കാന്‍. ഒരു നുള്ള് ഉലുവാപ്പൊടി ചേര്‍ത്ത് ഉപയോഗിക്കാം.
Content Highlights: vishu special recipie of kovilakam kalan mambazham
Published: 15 Apr 2023, 10:57 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented