ആവശ്യമായ ചേരുവകള്‍
- ശര്‍ക്കര - അര കി.ഗ്രാം
- തേങ്ങാ ചിരവിയത് - ഒരു കപ്പ്
- ചക്കപ്പഴം - അരിഞ്ഞത് ഒരു കപ്പ്
- അരിപ്പൊടി - ഒരു കപ്പ്
- നെയ്യ് - ആവശ്യത്തിന്
- ഏലയ്ക്ക പൊടി, ജീരകം പൊടി - ആവശ്യത്തിന്
- എള്ള് - ഒരു സ്പൂണ്‍
- തേങ്ങാ കൊത്ത് - ഒരു സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- പാല് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരിപ്പൊടി ചെറുതായി ചൂടാക്കിയ ശേഷം തണുക്കാന്‍ വയ്ക്കുക. ശേഷം ശര്‍ക്കര പാനിയാക്കി അതിലേക്ക് ചക്ക അരിഞ്ഞത്, തേങ്ങാ ചിരവിയത്, ഏലയ്ക്ക പൊടി, ജീരകം പൊടി, നെയ്യ് എന്നിവ ചേര്‍ത്തിളക്കുക. ശേഷം നെയ്യില്‍ വറുത്ത തേങ്ങാ കൊത്ത്, എള്ള് ഇവ കൂടി ചേര്‍ത്ത് ഇളക്കിയ പാനി ചൂടാക്കിയ പൊടിയില്‍ അല്പം ഉപ്പു ചേര്‍ത്ത് ഇളക്കിയ ശേഷം ചേര്‍ത്ത് കൊടുക്കുക. കൂടെ കുറച്ചു ശുദ്ധമായ പാലും ചേര്‍ത്ത് ഇളക്കി വയ്ക്കുക. ശേഷം വാഴയില വാട്ടി അതില്‍ െവച്ച് പരത്തി ചുറ്റും ചുരുട്ടിയ ശേഷം ആവിയില്‍ വേവിക്കുക. രുചികരമായ വിഷു അട തയ്യാര്‍.
Content Highlights: recipie for preparing vishu ada
Published: 14 Apr 2023, 11:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented