ആവശ്യമുള്ള ചേരുവകള്‍
പച്ചരി/ഉണക്കലരി - 1 ഗ്ലാസ്
രണ്ടാം തേങ്ങാ പാല് - 4 ഗ്ലാസ്
ഒന്നാം തേങ്ങാ പാല് - ഒന്നര ഗ്ലാസ്
ജീരകം - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി രണ്ടു മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാല് ഒഴിച്ച് കൊടുക്കുക. പാല് തിളച്ചു വരുമ്പോള്‍ കുതിര്‍ത്തു വെച്ച അരി ചേര്‍ത്തു കൊടുക്കുക. 10 മിനിറ്റ് കാത്തു നില്ക്കുക.
അരി വെന്തുവന്നാല്‍ ഉപ്പും ജീരകവും അതിലേക്ക് ചേര്‍ക്കുക. ശേഷം ഒന്നാം പാല് ചേര്‍ത്തു കൊടുക്കുക. നന്നായി ഇളക്കികൊടുത്ത് അല്പം നേരം പാകം ചെയ്തെടുക്കുക. വിഷുക്കട്ട തയ്യാര്‍. ശര്‍ക്കര പാനീയം ചേര്‍ത്ത് കഴിക്കുക.
Content Highlights: Vishu Special Recipe Vishukkatta
Published: 12 Apr 2024, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented