ഗ്നിസാക്ഷി.. അഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്‌നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

To advertise here,

ലളിതാംബിക അന്തര്‍ജനത്തിന്റെ ക്ലാസിക്ക് നോവല്‍ 'അഗ്നിസാക്ഷി' യില്‍ നിന്നും ഒരു ഭാഗം കൊച്ചുമകള്‍ സരിത മോഹനന്‍ ഭാമയുടെ ശബ്ദത്തില്‍ കേള്‍ക്കാം