
ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.
12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും.
പുതിയ സ്ലാബ് ഇങ്ങനെ
- 0-4 ലക്ഷംവരെ നികുതി ഇല്ല
- 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
- 8-12 ലക്ഷം- 10 ശതമനം നികുതി
- 12-16 ലക്ഷം -15 ശതമാനം നികുതി
- 16-20 ലക്ഷം വരെ 20 ശതമാനം നികുതി
- 20-24 ലക്ഷം- 25 ശതമാനം നികുതി
- 25ന് മുകളില്‍ 30 ശതമാനം നികുതി
മധ്യവര്‍ഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്‌സ് വര്‍ധിപ്പിക്കുക, ചെലവാക്കല്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്‌കരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.
60-80 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന ഇളവ് 3 ലക്ഷമാണ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 5 ലക്ഷമാണ്.
ആദായ നികുതിയിളവിന്റെ നാള്‍വഴികള്‍
- 2005 - വരുമാന പരിധി 1 ലക്ഷം
- 2012- വരുമാന പരിധി 2 ലക്ഷം
- 2014- വരുമാന പരിധി 2.5 ലക്ഷം
- 2019 വരുമാനപരിധി 5 ലക്ഷം
- 2023-വരുമാനപരിധി 7 ലക്ഷം
- 2025-വരുമാനപരിധി 12 ലക്ഷം
Content Highlights: union budget income tax limit raised to 12 lakhs
Published: 01 Feb 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented