ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

To advertise here,

രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങൾ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2014-ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.