വാവ്സോ (പോളണ്ട്): യൂറോ കപ്പ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പോളണ്ടിന് തിരിച്ചടി. പരിക്ക് കാരണം ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ആദ്യ മത്സരം നഷ്ടമാകും. ചൊവ്വാഴ്ച പോളണ്ട് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജൂണ്‍ 16-ന് നെതര്‍ലന്‍ഡ്സിനെതിരേ നടക്കുന്ന മത്സരത്തില്‍ താരം പോളണ്ട് ടീമിലുണ്ടാകില്ല.
തിങ്കളാഴ്ച തുര്‍ക്കിക്കെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് ലെവന്‍ഡോവ്സ്കിക്ക് പരിക്കേല്‍ക്കുന്നത്. ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ താരത്തെ കളിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് ടീം ഡോക്ടര്‍ ജാസിക് ജറോസെവ്സികി പ്രതികരിച്ചു.
ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് പോളണ്ട്.
Content Highlights: poland captain robert lewandowski to miss euro 2024 opener due to injury
Published: 11 Jun 2024, 09:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented