മ്യൂണിക്: ഫ്രാന്‍സിനെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തിനിടെ സ്പെയിന് ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയ്ക്ക് പരിക്ക്. സ്പെയിന് ടീമിന്റെ വിജയാഘോഷത്തിനിടെ മൈതാനത്തേക്കിറങ്ങിയ കാണികളില്‍ ഒരാളെ പിടിക്കാനുള്ള ഓട്ടത്തിനിടെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ തെന്നി മൊറാട്ടയുടെ കാല്‍മുട്ടില്‍ വന്നിടിക്കുകയായിരുന്നു.
വേദനകൊണ്ട് പുളയുന്ന മൊറാട്ടയുടെ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്തിരുന്നു. വേദന സഹിച്ച് താരം ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു. പിന്നീട് മുടന്തിയാണ് താരം മൈതാനത്തു നിന്ന് മടങ്ങിയത്. അതേസമയം മൊറാട്ട ഫൈനലില്‍ കളിക്കുമെന്ന് സ്പെയിന് കോച്ച് ലൂയിസ് ഡെലാ ഫുഎന്ഡെ പ്രതികരിച്ചു. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
വിജയത്തിനു ശേഷം സ്പാനിഷ് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ വലയം മറികടന്ന് കാണികളിലൊരാള്‍ കളിക്കാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനെത്തിയത്. ഇയാളെ പിടിച്ചുമാറ്റാന്‍ ഒന്നിലധികം സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു. ഇതിനിടെയാണ് ഇവരില്‍ ഒരാള്‍ തെന്നി മൊറാട്ടയുടെ കാലില്‍ വന്നിടിച്ചത്.
Content Highlights: euro cup 2024 alvaro morata injured security guard accidentally collided
Published: 10 Jul 2024, 11:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented