തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ തൃശൂര്‍ മാജിക് എഫ്സിയെ തകര്‍ത്ത് തിരുവനന്തപുരം കൊമ്പന്‍സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊമ്പന്‍സിന്റെ ജയം. 16-ാം മിനിറ്റില്‍ വിഷ്ണു ടി.എം, 69-ാം മിനിറ്റില്‍ ലാല്മാംഗൈസംഗ എന്നിവരാണ് കൊമ്പന്‍സിനായി സ്കോര്‍ ചെയ്തത്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്താന്‍ കൊമ്പന്‍സിനായി. 16-ാം മിനിറ്റില്‍ ബ്രസീല്‍ താരവും ക്യാപ്റ്റനുമായ പാട്രിക്ക് മോട്ടയുടെ ക്രോസില്‍ നിന്നായിരുന്നു വിഷ്ണുവിന്റെ ഹെഡര്‍ ഗോള്‍. 69-ാം മിനിറ്റില്‍ മോട്ടയെടുത്ത ഒരു ഫ്രീകിക്കാണ് രണ്ടാം ഗോളിന് വഴിവെച്ചത്. കിക്ക് പിടിച്ചെടുത്ത ലാല്മാംഗൈസംഗ പന്ത് അനായാസം വലയിലാക്കുകയായിരുന്നു. സീസണില്‍ കൊമ്പന്‍സിന്റെ ആദ്യ ജയമാണിത്.
Content Highlights: Trivandrum Kompans secured their first victory of the season, defeating Thrissur Magic FC 2-0
Published: 16 Sept 2024, 10:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented