കോഴിക്കോട്: ഫുട്ബോളില്‍ ദീര്‍ഘവീക്ഷണമുള്ള രാജ്യമെന്ന നിലയില്‍ സൂപ്പര്‍ ലീഗ് കേരള(എസ്.എല്‍.കെ) പോലുള്ള മത്സരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കാലിക്കറ്റ് എഫ്.സി പരിശീലകന് ഇയാന്‍ ആന്‍ഡ്രൂ ഗിലിയന്. അന്താരാഷ്ട്ര നിലവാരത്തിലാണ് സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ തന്നെ കാണികളുടെ ആവേശവും കളിക്കാരുടെ പോസറ്റീവ് മനോഭാവവും ദൃശ്യമായെന്ന് ആന്‍ഡ്രൂ ഗിലിയന് പറഞ്ഞു.
എസ്.എല്‍.കെ ഫുട്ബോളിനാകെ മുതല്‍ക്കൂട്ടാണ്. പ്രാഥമികതലം മുതല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ അനുഭവപരിചയം കളിക്കാര്‍ക്ക് ലഭിക്കണം. അതിനു സഹായിക്കുന്ന മികച്ച മാതൃകയാണിത്. നല്ല സാങ്കേതിക തികവുള്ള കുട്ടികളാണ് ഇവിടെയുള്ളത്. അവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുളള ഫുട്ബോള്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നു. കളിയോടൊപ്പം തന്നെ പ്രധാനമാണ് പരിക്കില്‍ നിന്നൊഴിവാകാനുള്ള പരിചയവും.- ഗിലിയന് പറഞ്ഞു
കേരളത്തിന്റെ ഫുട്ബോള്‍ ആവേശം ലോകപ്രശസ്തമാണ്. അതിനെ ആവേശത്തോടെയാണ് കാണുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമംഗങ്ങളെല്ലാം നല്ലരീതിയില്‍ കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് ക്യാപ്റ്റന്‍ ജിജോ ജോസഫ് ടുട്ടു പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ടുട്ടു കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം.
Content Highlights: super league kerala model for other states calicut fc coach
Published: 09 Sept 2024, 06:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented