കോഴിക്കോട്: ഒറ്റ സീസൺകൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ഹെയ്തി താരം കെർവൻസ് ബെൽഫോർട്ട് വീണ്ടും കേരള ഫുട്‌ബോളിലേക്ക്. ഇത്തവണ സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സി.യിലാണ് താരം പന്തുതട്ടാനെത്തുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ ബെൽഫോർട്ട് ടീമിനൊപ്പം പരിശീലനം തുടങ്ങി.

To advertise here,

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിക്കാനാണ് ബെൽഫോർട്ട് ആദ്യം കേരളത്തിലെത്തിയത്. 2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 15 മത്സരം കളിച്ചു. മൂന്നു ഗോളും നേടി. വിങ്ങറായും മുന്നേറ്റനിരക്കാരനായും കളിപ്പിക്കാൻ കഴിയുന്ന ബെൽഫോർട്ട് ഹെയ്തി ടീമിനുവേണ്ടി 41 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ഇതിൽ 14 ഗോളുണ്ട്.

കോഴിക്കോട്ടെത്തിയ ബെൽഫോർട്ടിന് കാലിക്കറ്റ് എഫ്.സി. ആരാധകക്കൂട്ടായ്മയായ ബീക്കൺസ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. ഡോ. നിഖിൽ, ക്ലബ്ബ് സെക്രട്ടറി, ബിനോ ജോസ് ഈപ്പൻ, ജിബു ഗിബ്‌സൻ എന്നിവർ നേതൃത്വം നൽകി.