തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ഇന്ന് നാട്ടില്‍ ആദ്യ മത്സരം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 7.30-ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയാണ് കൊമ്പന്‍സിന്റെ എതിരാളികള്‍.
കോഴിക്കോടുവെച്ച് കാലിക്കറ്റ് എഫ്‌സിയുമായിട്ടായിരുന്നു ടൂര്‍ണമെന്റില്‍ കൊമ്പന്‍സിന്റെ ആദ്യ മത്സരം. കളി 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. സി.കെ വിനീതിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന തൃശൂര്‍ മാജിക് എഫ്‌സി ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനോട് 2-1ന്റെ തോല്‍വി വഴങ്ങിയിരുന്നു.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ അഞ്ചു മണി വരെ സ്‌റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറില്‍ സൗജന്യമായി ടിക്കറ്റ് ലഭിക്കും.
Content Highlights: Kombans FC take on Thrissur Magic FC in their first home match of the Super League Kerala Football
Published: 16 Sept 2024, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented