ശബരിമല: ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും കാനനപാതയിലും ഹോട്ടല്‍ അനുബന്ധ ജോലിചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സംഘടിപ്പിച്ച് നല്‍കാന്‍ കൂടുതല്‍ സംഘങ്ങള്‍ രംഗത്ത്.
ടൈഫോയ്ഡ് വാക്‌സിന്‍ എടുക്കാതെയും ഡോക്ടറെ കാണാതെയും ഹെല്‍ത്ത് കാര്‍ഡ് സംഘടിപ്പിച്ച് നല്‍കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ 'സഞ്ചരിക്കുന്ന ലബോറട്ടറി'കള്‍ കടകള്‍ കയറിയിറങ്ങുന്നുണ്ട്. എരുമേലി കേന്ദ്രീകരിച്ചുള്ള ലബോറട്ടറിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ സഹായമുണ്ടെന്നാണ് വിവരം.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കിയ ഹെല്‍ത്ത് കാര്‍ഡുകളില്‍ ഒപ്പിട്ടിരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഹോട്ടല്‍ജീവനക്കാരെന്ന വ്യാജേന, തട്ടിപ്പ് സംഘങ്ങളുടെ ഫോണ്‍നമ്പരിലേക്ക് വിളിച്ചപ്പോള്‍ പരിശോധന നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കാമെന്നാണ് അവര്‍ ഇപ്പോഴും പറയുന്നത്. പരിശോധന സംഘങ്ങളോട് എന്ത് പറയണമെന്ന് നിര്‍ദേശിക്കുന്നുമുണ്ട്. ഈ ശബ്ദം റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് പുതിയ സംഘങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്.
നവംബര്‍ 15-ന് ആരോഗ്യവകുപ്പ് സ്‌ക്വാഡ് നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം പിടിയിലായിരുന്നു. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഡോക്ടര്‍ പരിശോധിക്കുകയും ടൈഫോയ്ഡ് വാക്‌സീന്‍ എടുത്തെന്ന് ഉറപ്പുവരുത്തുകയും ചെയ്തശേഷമേ ഹെല്‍ത്ത് കാര്‍ഡ് നല്‍കാവൂ എന്നാണ് നിയമം. എന്നാല്‍, പരിശോധനയൊന്നുമില്ലാതെ പമ്പയിലും കാനനപാതയിലുമുള്ള പല ഹോട്ടല്‍ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഹെല്‍ത്ത് കാര്‍ഡ് വിതരണം സംബന്ധിച്ച് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആരോഗ്യ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയതാണ്. ഇതുപ്രകാരം അപേക്ഷകരെ ഡോക്ടര്‍മാര്‍ നേരിട്ട് പരിശോധിക്കണം. കാഴ്ച, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നിര്‍ബന്ധമാണ്. ഇതൊന്നുമില്ലാതെ ചിലര്‍ കാറിലെത്തി രക്ത സാമ്പിള്‍ ശേഖരിക്കുകയും വാക്‌സിന്‍ നല്‍കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകരില്‍നിന്ന് 1100 മുതല്‍ 1350 രൂപ വരെ തുക ഈടാക്കുന്നതായാണ് പ്രത്യേക സ്‌ക്വാഡ് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച നിലയ്ക്കലില്‍ചേര്‍ന്ന അവലോകന യോഗത്തില്‍ തട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് എ.ഡി.എം. അരുണ്‍ എസ്.നായര്‍ നിര്‍ദേശിച്ചതായാണ് വിവരം. ഇതിനുശേഷവും തട്ടിപ്പുസംഘങ്ങള്‍ പണം പിരിക്കുകയും കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇവര്‍ക്ക് വകുപ്പിനുള്ളില്‍നിന്ന് പിന്തുണ ലഭിക്കുന്നതായി സംശയമുണ്ട്.
Content Highlights: sabarimala fake health card distribution and controvercy
Published: 26 Nov 2024, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented