
ചിറ്റാരിക്കാല്‍ (കാസര്‍കോട്): ശബരിമല ദര്‍ശനം കഴിഞ്ഞ് കർണാടകയിൽനിന്നുള്ള അയ്യപ്പഭക്തര്‍ മടങ്ങിയ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരീഷ് (36) എന്ന തീർഥാടകനാണ് മരിച്ചത്. ചിറ്റാരിക്കാല്‍ മലയോര ഹെെവേയിലെ കാറ്റാംകവലയിലാണ് സംഭവം.
കര്‍ണാടകയിലെ മൈസൂരുവിന് അടുത്തുള്ള ചുഞ്ചുഗട്ട സാലിഗ്രാമത്തിൽനിന്നുള്ള അയ്യപ്പന്മാര് സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 33 പേര് ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലും മൂന്നുപേര്‍ ചെറുപുഴ ലീഡേഴ്സ് ആശുപത്രിയിലും നാലുപേര്‍ പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും രണ്ടുപേർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്.
Content Highlights: sabarimala pilgrims bus overtuned many injured
Published: 29 Nov 2025, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented