തൃശ്ശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം.

To advertise here,

പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.