ശബരിമല: സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പോലീസ്. ബന്ധുക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ഊട്ടി സ്വദേശിനിയായ ശിവാര്‍ഥികയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥരും അവര്‍ കെട്ടി നല്കുന്ന റിസ്റ്റ് ബാന്‍ഡും തുണയായത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടപ്പന്തലില്വെച്ചാണ് മാളികപ്പുറത്തിന് കൂട്ടംതെറ്റിയത്. തിരക്കില്‍ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞ് ശിവാര്‍ഥിക നടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ആര്. അക്ഷയിന്റേയും ആര്. ശ്രീജിത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍, കുട്ടിയുടെ റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പിതാവ് വിഗ്നേഷ് ഓടിയെത്തി. ശിവാര്‍ഥികയുടെ കരച്ചില് സന്തോഷത്തിന് വഴിമാറി. പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ മാളികപ്പുറം പിതാവിനൊപ്പം മലചവിട്ടി അയ്യപ്പനെ കണ്ടുതൊഴുതു.
തൃശ്ശൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസറാണ് ആര്. ശ്രീജിത്ത്. തൃശ്ശൂര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസിലെ സിവില്‍ പോലീസ് ഓഫീസറാണ് ആര്.അക്ഷയ്.
ഇത്തരത്തില്‍ ഒട്ടേറെ കുട്ടികള്‍ക്കാണ് പോലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്. 10 വയസ്സില്‍ താഴെയുള്ള 5000-ലധികം കുട്ടികള്‍ക്ക് പോലീസ് ഇതുവരെ റിസ്റ്റ് ബാന്‍ഡ് കെട്ടിക്കൊടുത്തു. പമ്പയില്‍നിന്നും വനിതാപോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. വയോധികര്‍, തീവ്രഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താന്‍ പോലീസ് റിസ്റ്റ് ബാന്‍ഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്പര്‍ എന്നിവയാണ് കൈയില്‍കെട്ടുന്ന ബാന്‍ഡില്‍ രേഖപ്പെടുത്തുന്നത്.
Content Highlights: police helps malikappuram to find her father
Published: 07 Dec 2024, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented