
ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ചു തുടങ്ങിയത് പോലീസിനും ഭക്തർക്കും ആശ്വാസമാകുന്നു. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിൽ പണിതിട്ട് എട്ടുവർഷമായി ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രണത്തിന് പ്രയോജനപ്പെടുത്തുന്നത്.
ശബരിമലയുടെ ചുമതലയുള്ള പോലീസ് ചീഫ് കോ-ഓർഡിനേറ്ററും എ.ഡി.ജി.പി.യുമായ എം.ആർ. അജിത്ത് കുമാർ മുൻകൈയെടുത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ക്യൂ കോംപ്ലക്സുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ക്യൂ കോംപ്ലക്സുകൾ പ്രയോജനപ്പെടുത്താൻ നേരത്തേ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതു സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു.
തുടർന്നാണ് ക്യൂ കോംപ്ളക്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്. ഇത് വിജയമെന്ന് കണ്ടതോടെയാണ് പൂർണതോതിൽ നടപ്പാക്കിത്തുടങ്ങിയത്.
മൂന്നുമണിക്കൂർ ലാഭം
ഭക്തരുടെ വരി ശബരീപീഠം വരെയെത്തുന്നതാണ് അഭൂതപൂർവമായ തിരക്കായി കണക്കാക്കുന്നത്. ഇത്തരമൊരു സ്ഥിതിയിൽനിന്ന് തിരക്ക് സാധാരണ നിലയിൽ എത്തിക്കാൻ മുമ്പ് അഞ്ചു മണിക്കൂർ എടുത്തിരുന്നു. ക്യൂ കോംപ്ലക്സ് പ്രയോജനപ്പെടുത്തിയതോടെ തിരക്ക് സാധാരണ സ്ഥിതിയിലാക്കാൻ മൂന്നു മണിക്കൂറിൽ കുറവുമതിയെന്ന് പോലീസ് പറയുന്നു.
ക്യൂ കോംപ്ലക്സുകളിൽ 36 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് വയർലെസ് സെറ്റും നൽകിയിട്ടുണ്ട്.
പ്രവർത്തനം ഇങ്ങനെ
- മരക്കൂട്ടത്തുനിന്ന് 300 പേരെ ക്യൂ കോംപ്ലക്സിന്റെ ഏറ്റവും അറ്റത്തുള്ള 1-ബി ഹാളിലേക്ക് കയറ്റും. പിന്നാലെ 1-സി, 2-എ, 2-ബി, 2-സി,... എന്നിങ്ങനെ 6-സി വരെ ഹാളുകളിലേക്ക് കയറ്റും.
- ഹാളിൽ ശൗചാലയം, കുടിവെള്ളം, ബിസ്കറ്റ് വിതരണം എന്നിവയുണ്ടായിരിക്കും.
- എത്രസമയം കാത്തിരിക്കണമെന്ന് എൽ.ഇ.ഡി. സ്ക്രീനിൽ പ്രദർശിപ്പിക്കും. അനൗൺസ്മെന്റും ഉണ്ടാകും.
- സന്നിധാനത്തെ തിരക്കിനനുസരിച്ച് 1-ബിയിൽനിന്ന് പോകാൻ അനുവദിക്കും. ഇവർ നിശ്ചിത ദൂരം പിന്നിട്ടാൽ തൊട്ടടുത്ത ഹാൾ തുറക്കും. ഇങ്ങനെ പിന്നാലെയുള്ള ഓരോ ഹാളുകളും തുറക്കും. കാലിയാകുന്ന ഹാളുകളിൽ പിറകിൽ വരുന്ന ഭക്തരെ കയറ്റും.
Content Highlights: Tirupati model queue for Sabarimala
Published: 07 Dec 2023, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented