പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ നാല് മണി മുതല്‍ 11 മണി വരെയാണ് ഉച്ചകഴിഞ്ഞുള്ള ദര്‍ശന സമയം. ഇത് 3 മണിമുതല്‍ 11 മണി വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബോര്‍ഡ് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.
രണ്ടു ദിവസമായി ശബരിമലയില്‍ ഭക്തരുടെ ഒഴുക്കാണ്. 18 മണിക്കൂറോളം ക്യൂ നീണ്ടിരുന്നു. വെള്ളിയാഴ്ച്ച പമ്പയിലെത്തിയവര്‍ക്ക് ശനിയാഴ്ച്ചയാണ് ദര്‍ശനം ലഭിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ എന്നാണ് വിവരം. കഴിഞ്ഞ ദിവസം കുട്ടികള്‍ ക്ഷീണിച്ച് തളര്‍ന്നുവീണതോടെ എട്ട് കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ ശിവനും സംഘവും ദര്‍ശനത്തിന് നില്‍ക്കാതെ മടങ്ങിപ്പോയിരുന്നു. അതിനിടെ, ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
Content Highlights: Sabarimala darshan time
Published: 10 Dec 2023, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented