ശബരിമല: മലകയറിയെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി.

To advertise here,

പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന, മസിൽ വേദന എന്നിവയ്ക്കാണ് പ്രധാനമായും ചികിത്സ നൽകുന്നത്. പേശിവേദനയ്ക്ക്‌ പരിഹാരമായി തെറാപ്പി സൗകര്യമുണ്ട്. ആവി പിടിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

10,232 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്നുകളും ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.സുജിത്ത് പറഞ്ഞു. ആശുപത്രിയിൽ എട്ട്‌ ഡോക്ടർമാരടക്കം 23 ജീവനക്കാരാണുള്ളത്. 24 മണിക്കൂറും ആയുർവേദ ആശുപത്രിയുടെ സേവനമുണ്ട്.