
ശബരിമല: ഹൈദരാബാദിൽനിന്നുള്ള 130 അംഗ സ്വാമിസംഘം സേലത്ത് എത്തിയപ്പോൾ മുതൽ അവർക്കൊപ്പം കൂടിയതാണ് ഈ നായ. സേലത്തെ അണ്ടിപ്പേട്ട് കോട്ട ചെക്ക്‌പോസ്റ്റിൽ അല്പം വിശ്രമിക്കാൻ ഇരുന്ന സംഘത്തിനടുത്ത് ചുറ്റിപ്പറ്റിനിന്നാണ് തുടക്കം.
ഭക്ഷണത്തിൽ ഒരംശം ഇട്ടുകൊടുത്തതോടെ സംഘത്തോട് വലിയ മമതയായി. സ്വാമിമാർ ഇരുമുടിക്കെട്ട് തലയിലേറ്റി ശരണംവിളിയോടെ യാത്ര തുടരാൻ ഒരുങ്ങിയപ്പോൾ നായയും തയ്യാറായി. ഒപ്പം നടന്നു തുടങ്ങിയ ഇതിനെ കുറച്ചുദൂരം കഴിഞ്ഞാണ് സ്വാമിമാർ ശ്രദ്ധിച്ചത്. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സ്വാമിസംഘത്തിലെ ഒരംഗം പോലെയായി മാറി. സ്വാമിമാർ ഭൈരവൻ എന്ന പേരുമിട്ടു. ഒക്ടോബർ 27-നാണ് ഹൈദരാബാദ് കർമൻഘട്ട് ക്ഷേത്രത്തിൽനിന്ന് ഗുരുസ്വാമി രാജശേഖറിന്റെ നേതൃത്വത്തിൽ സംഘം യാത്രതിരിച്ചത്. 38-ാം ദിനമാണ് സന്നിധാനത്തെത്തിയത്. വള്ളക്കടവ് പുല്ലുമേട് വഴിയായിരുന്നു യാത്ര.
ഒരിക്കൽപോലും ഭൈരവൻ തങ്ങളെ വിട്ടുപോയിട്ടില്ലെന്ന് സംഘാംഗമായ നരേഷ് പറഞ്ഞു. പാണ്ടിത്താവളത്ത് മാംഗുണ്ടനിലയത്തിലാണ് സംഘം വിശ്രമിച്ചത്.ഇവിടെനിന്ന് ബാച്ചുകളായി ദർശനത്തിനുപോയി. അതിനാൽ ഭൈരവൻ മാംഗുണ്ടനിലയത്തിൽ തന്നെ തുടർന്നു. ഭൈരവനെ ഹൈദരാബാദിലേക്ക് കൊണ്ടുപോകാനാണ് സംഘത്തിന്റെ പദ്ധതി.
Content Highlights: sabarimala 2023
Published: 04 Dec 2023, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented