
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ തീർഥാടകർക്കായി 24 ഇടത്താവളങ്ങൾ പ്രവർത്തിക്കുന്നു.
ഇടത്താവളങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്. പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങൾ: -അടൂർ ഏഴംകുളം ദേവീക്ഷേത്രം, പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം,കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമൺ തോലുഴം ജങ്‌ഷൻ, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം,
ആറന്മുള പാർഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആൽത്തറ ജങ്‌ഷൻ, അയിരൂർ ക്ഷേത്രം, തെള്ളിയൂർ, തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം, മീന്തലക്കര ശാസ്താക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശ്ശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണുക്ഷേത്രം, പെരുനാട് കക്കാട്കോയിക്കൽ ധർമശാസ്താക്ഷേത്രം, പെരുനാട് മാടമൺ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.
Content Highlights: sabarimala 2022
Published: 27 Nov 2022, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented