നിലയ്ക്കൽ: മകരവിളക്കുകാലത്ത് കൂടുതൽ ഭക്തരെത്തുമെന്ന കണക്കുകൂട്ടലിൽ നിലയ്ക്കലിൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കും. 1500 വാഹനങ്ങൾക്കുകൂടി അധികമായി പാർക്കുചെയ്യാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് സ്ഥലത്തിന് പുറമേയാണിത്. ഈ സ്ഥലം പരിശോധിച്ച് മകരവിളക്കിന് മുമ്പായി സൗകര്യം ഏർപ്പെടുത്തും. കൂടുതൽ ശൗചാലയങ്ങൾ വേണ്ടിടത്ത് അവ സ്ഥാപിക്കും. അപകടകരമായ രീതിയിൽ മരങ്ങൾ നിൽപ്പുണ്ടെങ്കിൽ മുറിച്ചുനീക്കും. വന്യമൃഗങ്ങളുടെ ശല്യം നേരിടാനും നടപടി സ്വീകരിക്കും. ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.

To advertise here,