നെ​ഗറ്റീവ് റിവ്യൂകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിർമാതാവിനേയാണ്. ഒരാൾ നെ​ഗറ്റീവ് റിവ്യൂ പറഞ്ഞെന്നുകരുതി ഒരു നടനോ നടിക്കോ അടുത്ത സിനിമ കിട്ടാതെ പോകുന്നില്ല. പക്ഷേ നിർമാതാവിന്റെ കാര്യം ഇതല്ല. അയാളുടെ നട്ടെല്ലാണ് ഒടിയുക. 

To advertise here,

ഒ.ടി.ടി സാറ്റലൈറ്റ് വിപണികളിലും നെ​ഗറ്റീവ് റിവ്യൂകൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒ.ടി.ടി വന്ന കാലത്ത് മിക്ക സിനിമകളും റിലീസിനുമുമ്പേ എടുക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇപ്പോൾ അതിന് മാറ്റംവന്നു. തിയേറ്ററിലെ പ്രകടനം നോക്കിയാണ് ഒ.ടി.ടിക്കാരും സാറ്റലൈറ്റ് ചാനലുകളും സിനിമ വാങ്ങുന്നത്. നെ​ഗറ്റീവ് റിവ്യൂവിന്റെ ഫലമായി തിയേറ്ററിൽ വീണുപോയ ഒരു സിനിമ വാങ്ങാൻ പിന്നെ ആളുണ്ടാവില്ല.

ഇത്തരത്തിൽ ഒ.ടി.ടി-സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്ത ഒട്ടേറെ സിനിമകളുണ്ട്. അഭിപ്രായം പറയരുതെന്നല്ല, അഭിപ്രായ പ്രകടനത്തിന് എതിരുമല്ല. പക്ഷേ അതിന് ഒരു സാവകാശം നൽകണം. ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രം റിവ്യൂ നൽകിയാൽ വലിയൊരളവുവരെ സിനിമ രക്ഷപ്പെടും.