വസന്തങ്ങൾ എന്ന് പേരിട്ട് ഒരു യൂട്യൂബർ പരിഹസിച്ച മുതിർന്ന സംവിധായകരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ഒരാൾ പറയുന്നു
റിവ്യൂ അല്ല അഭിപ്രായമാണെന്നാണ് പലരും പറയുന്നത്. അങ്ങനെയാണെങ്കിൽ ഒരു ഹോട്ടലിൽക്കയറി ഭക്ഷണം കഴിച്ചശേഷം ഇഷ്ടമായില്ലെങ്കിൽ ഇതുപോലുള്ള ഭാഷ ഉപയോഗിച്ച് വീഡിയോചെയ്യാൻ ഇവരിൽ ആരും ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണ്? മസാലദോശ ഇഷ്ടമായില്ലെങ്കിൽ ‘മലങ്കൾട്ട് മസാലദോശ’ എന്നുപറഞ്ഞ് ആരും അഭിപ്രായം പറഞ്ഞതായി ഇതുവരെ കണ്ടിട്ടില്ല. അതുമല്ലെങ്കിൽ ഒരു സോപ്പ് തേച്ച് കുളിച്ചപ്പോൾ മണം ഇഷ്ടമായില്ലെങ്കിലോ ചൊറിച്ചിൽ അനുഭവപ്പെട്ടാലോ അതിനെക്കുറിച്ചുള്ള അഭിപ്രായം പറയാൻ മടിക്കുന്നതെന്താണ്? അങ്ങനെയൊക്കെ ചെയ്താലുള്ള പ്രത്യാഘാതങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടുതന്നെ. സിനിമയുടെ പുറത്തുമാത്രം കുതിരകയറിയാൽ ആരും ചോദിക്കാനും പറയാനുമില്ലെന്ന അവസ്ഥയാണ്. പൂച്ചയ്ക്കാരു മണികെട്ടും എന്നതായിരുന്നു ചോദ്യം. കോടതി അതിന് മുന്നോട്ടുവന്നതോടെ പൊതുജനാഭിപ്രായവും ഇവർക്കെതിരേ ഉയർന്നുതുടങ്ങി. ഇവർ ചെയ്യുന്നത് അഭിപ്രായം പറച്ചിലുമല്ല. അങ്ങേയറ്റം നീചമായ പരിഹാസമാണ്.
എന്തോ ഒരു വലിയ പാതകം ചെയ്തപോലെയാണ് സംവിധായകരെയൊക്കെ അപഹസിക്കുന്നത്. വീട്ടിലുള്ളവരുടെ മുഖത്തുപോലും നോക്കാനാകാത്ത സ്ഥിതിയാണെന്ന് പല സംവിധായകസുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്.
ഇത് തികഞ്ഞ വയലൻസ്
ഈ പരമ്പരയുടെ ആദ്യഭാഗത്തിൽ നെഗറ്റീവ് റിവ്യൂ വന്നതിനാൽ പരാജയപ്പെട്ടവ എന്ന് നിർമാതാക്കളുടെ സംഘടന എടുത്തുകാട്ടിയ പത്തുചിത്രങ്ങളിലൊന്നിന്റെ സംവിധായകൻ പറയുന്നു
എനിക്ക് പേരുപറയാൻ പേടിയുണ്ടായിട്ടല്ല. പേരുപറഞ്ഞാൽ അത് ചിലപ്പോൾ ഇരവാദമായി ആരോപിക്കപ്പെട്ടേക്കാം. ഇതൊരു പരാതിയുമല്ല. അടുത്തസിനിമ വിജയിപ്പിച്ച് കാണിക്കുന്നതുവരെ എന്റെ പേരിന് പ്രസക്തിയുള്ളതായി തോന്നുന്നില്ല. റിവ്യൂകളിലെ ഭാഷയെപ്പറ്റി പരാതിപറയുന്നതിലും കാര്യമില്ല. കാരണം അതൊരിക്കലും റിവ്യൂ അല്ല. പ്രതിഷേധം പ്രകടിപ്പിക്കലാണ്. പക്ഷേ, അതിലൊരു മാനുഷികതവേണം. ധാർമികതയുണ്ടാകണം. എന്നുകരുതി ഈ രണ്ടുകാര്യങ്ങളും മറ്റൊരാളിൽ അടിച്ചേൽപ്പിക്കാനോ അതിനായി അയാളെ നിർബന്ധിക്കാനോ സാധിക്കില്ലെന്ന തിരിച്ചറിവുമുണ്ട്. എന്റെ സിനിമയെ റിവ്യൂചെയ്ത യുട്യൂബറുടെ ഭാഷ വയലൻസിന്റേതാണ്. അയാൾക്കുചുറ്റും ആ വയലൻസിനെ ആഘോഷിക്കുന്ന ഒരു ആൾക്കൂട്ടവുമുണ്ട്. സൃഷ്ടിപരമായ വിമർശനത്തെ എങ്ങനെ വേണമെങ്കിലും ഉൾക്കൊള്ളാം. പക്ഷേ, ഇപ്പോൾ നടക്കുന്നത് സംഹാരവിമർശനമാണ്.
എന്റെ സിനിമയെക്കുറിച്ച് ഉപയോഗിച്ച വാക്കുകൾ മാനസികമായി വല്ലാതെ തളർത്തി. ഇപ്പോഴും അതിൽനിന്ന് മോചിതനായിട്ടില്ല. പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ അയാളുടെ വാക്കുകളാണ് മനസ്സിൽ.
Content Highlights: stop review bombing, negative reviews against malayalam movies, review bombing in social media
Published: 28 Oct 2023, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented