കൊച്ചി: റിവ്യൂ ബോംബിങ് വിഷയത്തിൽ വിശദീകരണവുമായി പോലീസ് അന്വേഷണം നേരിടുന്ന സ്നേക്ക്പ്ലാന്റ് എൽഎൽപി. റാഹേൽ മകൻ കോര എന്ന ചിത്രത്തിനായി പരമാവധി പ്രചാരണം നടത്തിയെങ്കിലും ചിത്രത്തിന് നെ​ഗറ്റീവ് നിരൂപണങ്ങൾ ലഭിച്ചു. അതിന് തങ്ങൾ ഉത്തരവാദിയല്ലെന്നും സിനിമയുടെ പ്രചാരണം മാത്രമാണ് നടത്തിയതെന്നും അവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

To advertise here,

നിർമ്മാതാക്കൾ ഈ സിനിമാ നിരൂപകരുടെ സ്വകാര്യ വിവരങ്ങൾ ചോദിക്കുകയും, അവർക്കെതിരെ പൊതുമധ്യത്തിൽ സംസാരിക്കണമെന്നും അവർക്കെതിരെ കേസ് കൊടുക്കണമെന്നു നിർബന്ധിക്കുകയും ചെയ്തു. സിനിമയെ പ്രൊമോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി എന്നതിനാൽ, അവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാവും ഉചിതമെന്നാണ് തങ്ങൾ നിർദ്ദേശിച്ചത്. എന്നാൽ ഈ സ്വീകരിക്കാതിരുന്ന സംവിധായകനും നിർമ്മാതാവും നെഗറ്റീവ് റിവ്യൂകൾക്ക് ഞങ്ങൾ ഉത്തരവാദികളാണെന്ന് ആരോപിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ ആരോപണങ്ങളെ നിശിതമായി നിഷേധിക്കുന്നുവെന്നും അവർ അറിയിച്ചു.