
റിവ്യൂവിന് എതിരല്ലെന്നും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകതന്നെ വേണമെന്നും യുവസംവിധായകൻ മുബീൻ റൗഫ്. മാതൃഭൂമിയോടായിരുന്നു മുബീൻ റഹ്മാന്റെ പ്രതികരണം. നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സംവിധായകനാണ് മുബീൻ.
ഇപ്പോൾ നിരൂപണമെന്ന പേരിൽ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് മുബീൻ ചൂണ്ടിക്കാട്ടി. 'സംവിധായകനെയും നടീനടന്മാരെയും എന്തിന് അവരുടെ കുടുംബത്തെവരെ അധിക്ഷേപിക്കുകയാണ്. ഇത് ഇനിയും അനുവദിച്ചാൽ വലിയൊരു മാഫിയയായി മാറും. റിവ്യൂവിന് വ്യക്തമായ മാനദണ്ഡങ്ങൾവേണം.'
'എല്ലാവരും നേരിടുന്ന പ്രശ്നമായതുകൊണ്ട് കോടതിയിൽ പോയശേഷം സിനിമാമേഖലയിൽനിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. ഇത് ഏതെങ്കിലും യൂട്യൂബറെയോ ഓൺലൈൻ ചാനലിനെയോ ലക്ഷ്യമിട്ടുള്ള കേസല്ല.' മുബീൻ വ്യക്തമാക്കി. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ ആണ് മുബീൻ സംവിധാനം ചെയ്ത ചിത്രം.
Content Highlights: review bombing series, director mubeen rauf about review bombing, aromalinte aadhyathe pranayam
Published: 25 Oct 2023, 09:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented