
വിശുദ്ധ നോമ്പുകാലത്തിന് തുടക്കമായി. ഇനി ഒരു മാസം ആത്മവിശുദ്ധിയുടെയും സമര്‍പ്പണത്തിന്റെയും നാളുകളാണ്. ജീവിതം പുതുക്കേണ്ട സമയം. മാറ്റങ്ങള്‍ അനിവാര്യമായ ഇടങ്ങളില്‍ തിരുത്തു വേണ്ടുന്ന സന്ദര്‍ഭം. വിശ്വാസികള്‍ അമാന്തിച്ചു നില്‍ക്കാതെ എല്ലാ നന്മകളുടെയും ഭാഗമാകണം. വ്യക്തിജീവിതത്തെ കൂടുതല്‍ സംശുദ്ധമാക്കണം. വിഷാദ രോഗം, സ്‌ട്രെസ്സ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങി വ്യത്യസ്തമായ മാനസിക രോഗങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. സൈക്കോളജിക്കല്‍ തെറാപ്പിയിലൂടെയും കൗണ്‍സലിങ്ങിലൂടെയുമെല്ലാമാണ് മിക്കവരും ഇതിന് പരിഹാരം കാണാറ്. എന്നിട്ടും നമ്മുടെ നാടുകളില്‍ ആത്മഹത്യയും അനിഷ്ട സംഭവങ്ങളും വര്‍ധിക്കുന്നു.
എന്നാല്‍ ഇസ്ലാം പ്രധാനമായും ശ്രദ്ധയൂന്നുന്നത് ഹൃദയ ശുദ്ധീകരണത്തിലാണ്. ഹൃദയം നന്നായാല്‍ ശരീരത്തിലെ മറ്റെല്ലാം നന്നാവും. അസൂയ, കുശുമ്പ്, അഹങ്കാരം, പൊങ്ങച്ചം തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. ഈ രോഗങ്ങള്‍ ഹൃദയത്തില്‍നിന്നും വിമലീകരിക്കാന്‍ കഴിഞ്ഞാല്‍ ആളുകളുടെ എല്ലാവിധ മനസിക രോഗങ്ങള്‍ക്കും പരിഹാരമാവും. ഒരാളുടെ ഡിപ്രഷന്റെ അടിസ്ഥാനകാരണം മാനസികമായ പ്രശ്നം മാത്രമായിരിക്കില്ല. അയാളുടെ ഹൃദയത്തിന്റെ ബലത്തെകൂടെ ആശ്രയിച്ചാണ് മനസ്സിന്റെ കരുത്തുള്ളത്. ആ മേഖലയെ കൂടെ നമ്മള്‍ കൂടുതല്‍ ഫോക്കസ് ചെയ്യണം. നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും ചെയ്യുന്നതുമെല്ലാം നമ്മുടെ ഹൃദയത്തെ മലീമസപ്പെടുത്തുന്നുണ്ട്.
ഒരു മനുഷ്യന്റെ മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ കൂടിയാണ് എന്തുകഴിക്കണം, കഴിക്കരുത്, എന്തുകാണണം, കാണരുത്, എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത് തുടങ്ങിയ കാര്യങ്ങളില്‍ കൂടെ ഇസ്ലാം ഇടപെടുന്നത്. നല്ല ഹൃദയമുള്ളൊരാള്‍ക്ക് നല്ല മാനസിക ആരോഗ്യമുണ്ടാവും. വിശുദ്ധ റംസാനില്‍ നമ്മുടെ കാഴ്ചകള്‍ക്കും സംസാരങ്ങള്‍ക്കും ചെയ്തികള്‍ക്കും ചിന്തകള്‍ക്കും നാം പരിധി നിശ്ചയിക്കണം. ആ പരിധി റംസാനുശേഷവും നാം തുടരണം. എങ്കില്‍ നമ്മുടെ ഹൃദയം നന്നാവും. ഹൃദയം നന്നായാല്‍ മനസ്സും ശരീരവും നന്നാവും. നമ്മള്‍ പുതിയ മനുഷ്യരാവും.
Content Highlights: ramadan message by ibraheemul khaleel al bukhari
Published: 02 Mar 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented