
തിരുവനന്തപുരം: ചെറിയപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ചെറിയപെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
''സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച റംസാന്‍കാലമാണ് കടന്നുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാന്‍. വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പരവിശ്വാസത്തിലും സാഹോദര്യത്തിലും ഊന്നിയ സാമൂഹികബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാള്‍ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍'', മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സാമൂഹികമാധ്യമങ്ങളിലൂടെ ഏവര്‍ക്കും ഊഷമ്‌ളമായ ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
''ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന മതം. ഈദുല്‍ ഫിത്തര്‍ ആലോഷിക്കുമ്പോള്‍ നമുക്കിടയില്‍ നന്മയും സ്‌നേഹവും കാരുണ്യവും നിലനിര്‍ത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്. എല്ലാ വെല്ലുവിളികളെയും ചെറുത്ത് തോല്‍പ്പിക്കേണ്ടതും സാഹോദര്യത്തോടെ തോളോട് തോള്‍ചേര്‍ന്ന് നിന്നുകൊണ്ടാണ്. അതിനു വേണ്ടി നമ്മെ സജ്ജമാക്കുന്നതായിരുന്നു ഈ വ്രതാനുഷ്ഠാന കാലം. ഏവര്‍ക്കും ഊഷ്മളമായ ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു'', വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights: Kerala Chief Minister Pinarayi Vijayan and Opposition Leader VD Satheesan extended Eid greetings
Published: 30 Mar 2025, 09:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented