വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ, തോന്നിയതുപോലെ ജീവിക്കുന്നതിനെ അനുകൂലിക്കുന്നത് മൗഢ്യമാണ്. സ്രഷ്ടാവായ അല്ലാഹുവാണ് അധികാരിയെന്നും മനുഷ്യന്‍ അവന് വിധേയപ്പെട്ട സൃഷ്ടി മാത്രമാണെന്നും പ്രഖ്യാപിക്കുന്ന നന്മകളുടെ പൂക്കാലമാണ് റംസാന്‍. ഇഫ്താര്‍ സന്ദര്‍ഭങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകുന്നു.

To advertise here,

പലയിനം വിഭവങ്ങള്‍ മേശപ്പുറത്ത് ഒരുക്കിവെക്കുകയും അതിനുമുന്നില്‍ വന്നിരിക്കുകയും ചെയ്തതിനുശേഷവും മഗ്രിബ് ബാങ്ക് വിളിച്ചതിനുശേഷമേ നോമ്പുകാരന്‍ ഭക്ഷണം കഴിക്കൂ. അല്ലാഹുവിന്റെ സമ്മതത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണത്.

സിംപതിയും എംപതിയും തമ്മില്‍ വ്യത്യാസമുണ്ട്. മറ്റൊരുത്തന്റെ വേദനയെക്കുറിച്ച് ആലോചിച്ച് ഖേദം പ്രകടിപ്പിക്കുന്നതിനെയാണ് സിംപതി എന്ന് പറയുക. അതിന് ആത്മാര്‍ഥതയും ആയുസ്സും കുറവായിരിക്കും. എന്നാല്‍, മറ്റൊരുത്തന്റെ വേദനയെ അവന്റെ സ്ഥാനത്തുനിന്ന് അനുഭവിച്ചോ ചിന്തിച്ചോ മനസ്സിലാക്കുന്നതാണ് എംപതി. പട്ടിണിക്കാരന്‍ അനുഭവിക്കുന്ന ദുരിതത്തെ പട്ടിണി കിടന്നുതന്നെ അനുഭവിക്കുമ്പോള്‍, പാവപ്പെട്ടവനെ കൂടുതലടുത്തറിയാനും അവരെ സഹായിക്കാനും സമ്പന്നര്‍ക്ക് സാധിക്കുന്നു. പണക്കാരനും പാവപ്പെട്ടവനും തുല്യരാണെന്ന സന്ദേശവും റംസാന്‍ വിഭാവനംചെയ്യുന്നു.

ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാക്കുന്ന സമയംകൂടിയാണ് റംസാന്‍. ശാരീരിക ഇച്ഛകളെ പരമാവധി നിയന്ത്രിക്കുന്നതുകൊണ്ടുതന്നെ അമിതവ്യയം ഒഴിവാക്കാനും ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മനുഷ്യന് സാധിക്കും. ഇതിലൂടെ മൊത്തം ചെലവ് ചുരുക്കാന്‍ കഴിഞ്ഞേക്കും. നോമ്പിന്റെ മഹത്ത്വമായി ഈ ചെലവ് ചുരുക്കലിനെ പ്രഗല്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി(റ) പരാമര്‍ശിക്കുന്നുണ്ട്.