ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നവും പ്രതീക്ഷയുമാണ് മക്കള്‍. എന്നാല്‍, സമകാലിക സാഹചര്യങ്ങളില്‍ മക്കള്‍ വലുതാകുന്നതനുസരിച്ച് രക്ഷിതാക്കളില്‍ പേടിയും ആധിയും വര്‍ധിക്കുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. എന്നാല്‍, പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇളംമനസ്സില്‍ ഇടംപിടിക്കും വിധം മാതൃകകള്‍ തീര്‍ക്കാന്‍ മുതിര്‍ന്നവര്‍ക്ക് സാധ്യമായാല്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കും.
നമ്മുടെ മാറിടത്തില്‍ക്കിടന്നാണ് മക്കള്‍ വളരുന്നത്. അവരുടെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും അഭയകേന്ദ്രമായിരുന്നു ആ മാറിടങ്ങള്‍. എന്നാല്‍, നമ്മുടെ മാറിടങ്ങളില്‍നിന്ന് അവര്‍ എന്ന് അകന്നുപോകുന്നുവോ അന്നുമുതല്‍ അവര്‍ നമ്മില്‍ നിന്നും അകന്നുപോവുകയാണ്. ഈ തിരിച്ചറിവിലൂടെ അവരെ അടുപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. അത്തരം ഇടപെടലുകള്‍ക്ക് മാത്രമേ അവരെ ചലിപ്പിക്കാനും നിയന്ത്രിക്കാനും സാധ്യമാകുകയുള്ളൂ. ശിക്ഷയിലൂടെമാത്രമാണ് ശിക്ഷണം എന്ന മനോഭാവംമാറണം. നല്ല മാതൃകകള്‍ ഒപ്പിയെടുക്കാന്‍ പറ്റുന്ന പ്രതലം അവര്‍ക്കുമുന്‍പില്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയണം. വ്രതവിശുദ്ധിയിലൂടെ ഇത്തരം ചിന്തകള്‍ നേടിയെടുക്കാന്‍ സാധ്യമാകുന്നുണ്ടോ എന്നുകൂടി വിലയിരുത്താന്‍ സമയം കണ്ടെത്തണം. എല്ലാം തുറന്നു സംസാരിക്കാന്‍ പറ്റുന്ന സുഹൃത്തുക്കള്‍ വീട്ടില്‍ കാത്തിരിക്കുന്നു എന്ന തോന്നല്‍ ചെറുപ്പംമുതല്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടാകണം. അങ്ങനെയാകുമ്പോള്‍ അവര്‍ നമ്മില്‍നിന്നും അകലുകയില്ലെന്ന് മാത്രമല്ല, പ്രതീക്ഷകള്‍ക്കപ്പുറത്ത് പന്തലിക്കാന്‍ അവര്‍ക്ക് സാധിക്കും.
'വടി വളഞ്ഞിരിക്കുന്നിടത്തോളം നിഴല്‍ നേരേയാകില്ല' എന്നുള്ളത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്, മാതൃകാമക്കളെ വളര്‍ത്തിയെടുക്കുന്നത് സ്രഷ്ടാവായ നാഥന്റെ കല്പനയാണ് എന്നത് ഈ വ്രതവേളയില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
Content Highlights: ramadan message by abudl jaleel madani wayanad
Published: 18 Mar 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented